സമാന്ത അക്കിനേനിയുടെ " യൂ ടേൺ " ഒക്ടോബറിൽ റിലീസ് ചെയ്യും .

സാമന്ത അക്കിനേനി നായികയായെത്തുന്ന ചിത്രമാണ്                 " യൂ ടേൺ " .   പവൻകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ത്രില്ലറാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന ഒരു ഇന്റേണി ഒരു വാഹനാപകടത്തിൽ നിന്ന് കണ്ടെത്തുന്ന അസാധാരണമായ കാര്യങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. 

ആദി, രാഹുൽ രവീന്ദ്രൻ ,ഭൂമിക ചൗള തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡയിൽ 2016-ൽ റിലീസ് ചെയ്ത യൂ ടേണിന്റെ റീമേക്കാണ് ചിത്രം. ശ്രീനിവാസ ചിട്ടൂരി, രാം ബാബു ബണ്ഡാരു തുടങ്ങിയവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിറെഡ്ഡിയും ,സംഗീതം തേജസ്വിനിയും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.