" സ്വാമി സ്ക്വയർ " ആക്ഷൻ ത്രില്ലർ .

പതിനഞ്ച് വർഷത്തിന് ശേഷത്തിന് ശേഷമാണ് "സ്വാമി " എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം " സ്വാമി സ്ക്വയർ '' പുറത്തിറങ്ങുന്നത്. ആദ്യം ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. 

ചിയാൻ വിക്രം ഡി. സി. പി അറുസ്വാമിയായും, രാമസ്വാമി ഐ.പി. എസ്സായും അഭിനയിക്കുന്നു. ഐശ്വര്യ രാജേഷ് ഭുവനയായും, കീർത്തി സുരേഷ് ദിയായയും ,പ്രഭു കേന്ദ്രമന്ത്രി  ജി. വിശ്വനാഥനായും ,ബോബി സിംഹ രാവണപിച്ചയായും , സൂരി ശക്തിയായും വേഷമിടുന്നു .ജോൺ വിജയ്, ഓ .ഏ. കെ. സുന്ദർ, ഇമാൻ അണ്ണാച്ചി . രമേഷ് ഖന്ന ,ഡൽഹി ഗണേഷ്, സുമിത്ര, സുധചന്ദ്രൻ , പ്രവീണ ,ഉമ റിയാസ് ഖാൻ , ഐശ്വര്യ, സഞ്ജീവ് ,മൊഹമ്മദ് അബ്സർ ,ചാംസ് ,ഹരീഷ്, ത്യാഗ്, ബാല സിംഗ്, കർണ്ണ രാധ, ജയമാനി ,ജപ്പാൻ കുമാർ, കോട്ട ശ്രീവാസ റാവു എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട് 

ഹരി തിരക്കഥയും സംഭാഷണവും, ദേവി ശ്രീ പ്രസാദ് സംഗീതവും, പ്രിയൻ, വെങ്കിടേഷ് അഞ്ജുരാജ് എന്നിവർ ഛായാഗ്രഹണവും , വി.ടി വിജയൻ , ടി.എസ്സ് ജയ് എന്നിവർ  എഡിറ്റിംഗും ഷിബു തമീൻസ് നിർമ്മാണവും നിർവ്വഹിക്കുന്നു .

ആക്ഷൻ രംഗങ്ങളും പാട്ടുകളും ആണ് സിനിമയുടെ ഹൈലൈറ്റ് . സ്വാമിയിൽ നിന്ന് വ്യതസ്തമായി "സ്വാമി സ്ക്വയർ " സംവിധാനം ചെയ്യാൻ ഹരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആക്ഷനുകളും, പാട്ടുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് " സ്വാമി സ്ക്വയർ " ഇഷ്ടപ്പെടും . മാസ് ഡയലോഗുകൾ ശ്രദ്ധിക്കപ്പെട്ടു. 

റേറ്റിംഗ് - 3.5 / 5 
സലിം പി. ചാക്കോ .


No comments:

Powered by Blogger.