ടോവിനോതോമസ്‌ - മധുപാൽ ടീമിന്റെ ഒരു കുപ്രസിദ്ധ പയ്യൻ നവംബർ ഒൻപതിന് തീയേറ്ററുകളിൽ എത്തും.

ടോവിനോ തോമസിനെ നായകനാക്കി വി. സിനിമാസിന്റെ ബാനറിൽ മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. 
നിമിഷ സഞ്ജയൻ , അനു സിത്താര , ശരണ്യ ,നെടുമുടി വേണു, സിദ്ദീഖ്, ദിലീഷ്പോത്തൻ, ജി. സുരേഷ് കുമാർ, സുജിത് ശങ്കർ, അലൻസിയർ ലേ ലോപ്പസ്, സിബി തോമസ്, ശ്വേതാ മോനോൻ , അമൽരാജ്, അരുൺ, മുൻഷി ശിവൻ , മദൻ ,വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 
സ്ക്രിപ്റ്റ് ജീവൻ ജേക്കബ്ബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറിഫും,എഡിറ്റിംഗ് വി.സാജനും, ഗാനരചന ശ്രീകുമാരൻ തമ്പിയും, സംഗീതം ഔസേപ്പച്ചനും, കല രാജിവ് കോവിലകവും ,മേക്കപ്പ് ലിബിൽ  മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ .ഡി യും , അസിസന്റ് ഡയറ്കർ കെ.ആർ ഉണ്ണിയും, കോസ്റ്റൂംസ് സിജി തോമസും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.