" രണം " സസ്പെൻസ് ത്രില്ലർ .പൂർണ്ണമായി അമേരിക്കയിൽ ചിത്രികരിച്ച  പൃഥിരാജ് സുകുമാരൻ നായകനാകുന്ന    " രണം - Detroit Crossing " നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്നു. ആക്ഷൻ ത്രില്ലറായ രണം ഒരു കുടുംബചിത്രം കൂടിയാണ്.

അമേരിക്കയിലെ കുപ്രസിദ്ധ നഗരമായ ഡിട്രോയിറ്റിലാണ് കഥ നടക്കുന്നത്. കുടിയേറ്റ അമേരിക്കയിലെ ഡ്രഗ് വാറിനെപ്പറ്റി പറയുന്ന ക്രൈംത്രില്ലറാണ് രണം. പൃഥിരാജിന്റെ ശബ്ദത്തിൽ പ്രേക്ഷകർക്ക് നഗരത്തിന്റെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.

വെടിയേറ്റ് വീണ് കിടക്കുന്ന പൃഥിരാജ് കഥാപാത്രം മരണത്തിനും, ജീവിതത്തിനും തൊട്ടുമുമ്പുള്ള നിമിഷത്തിൽ പ്രേക്ഷകരോട് പറയുന്ന കഥയായിട്ടാണ് രണം അവതരിപ്പിക്കുന്നത്.

ലോക ശ്രദ്ധ നേടിയ വെബ് സീരിയലുകളുടെ സംഘട്ടന സംവിധായകരിൽ ഒരാളായ ക്രിസ്ത്യൻ ബ്രൂ നൈറ്റിയും , ആൻഡ്മാൻ, അക്കൗണ്ടന്റ് എന്നി ഇംഗ്ലീഷ് സിനിമകളുടെ സംഘട്ടന സംവിധായകരിൽ ഒരാളായ ഡേവിഡ് അലസി , അരോൻ റോസൻഡ്രി എന്നിവരാണ് രണത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രികരിച്ചിരിക്കുന്നത്.

ഇഷാ തൽവാർ ,റഹ് മാൻ, നന്ദു, സംവിധായകൻ ശ്യാമപ്രസാദ് , മാത്യൂ അരുൺ, സെലിൻ ജോസഫ്  ,അശ്വിൻകുമാർ, ശിവജിത്ത്, പത്നാഭൻ ,സജിനി സഖറിയ ,ജിനു ജോൺ ,ജസ്റ്റിൻ ഡേവിഡ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ബാലനടി മീനാക്ഷിയുടെ സഹോദരൻ അഞ്ച് വയസ്സുള്ള ആരീഫാണ് പൃഥിരാജിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത്.

" ഹേയ് ജൂഡിന്റെ " തിരക്കഥാകൃത്ത് ആണ് സംവിധായകൻ നിർമ്മൽ സഹദേവ്. നിർമ്മൽ സഹദേവ് തന്നെയാണ്  രചന നിർവ്വഹിച്ചിരിക്കുന്നത്.  ജാക്സ് ബിജോ  സംഗീതവും, ജിംഗ്മി ടെൻസിംഗ് ക്യാമറയും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷായുമാണ്.  യെസ് സിനിമ കമ്പനിയും ലോസൺ എന്റർടൈൻമെന്റിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂരും, ബിജു തോമസ് മൈലപ്രായും, റാണി ഉമ്മനും  ചേർന്നാണ്  " രണം"  നിർമ്മിച്ചിരിക്കുന്നത്.

അവതരണ മികവും,  സിനിമയുടെ ക്ലാസ് നിലവാരവും ശ്രദ്ധേയമാണ്. ആക്ഷൻ രംഗങ്ങളിലെ പൃഥിരാജിന്റെ മികവ് എടുത്ത് പറയാം. പ്രതിനായകനായി റഹ്മാനും തിളങ്ങി. വിദേശ പശ്ചാത്തലത്തിലുള്ള ഈ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിന്റെ സാങ്കേതിക നിലവാരം നന്നായിട്ടുണ്ട് .ഹോളിവുഡ്     സ്റ്റെലിലുള്ള മേക്കിംഗും ,ഫോട്ടോഗ്രാഫിയും, പശ്ചത്താല സംഗീതവും മികവുറ്റതായി. വ്യതസ്തമായ കാഴ്ചാനുഭവം ഒരുക്കാനും പ്രേക്ഷകരെ ആസ്വദിപ്പിക്കാനും ഒരു പരിധി വരെ  രണത്തിന് കഴിഞ്ഞിട്ടുണ്ട്.     

റേറ്റിംഗ് - 3  / 5 .     
SPC.No comments:

Powered by Blogger.