പ്രേക്ഷക മനസുകൾ കീഴടക്കി " തീവണ്ടി " ഹിറ്റിലേക്ക് .

ഗ്രാമീണ പശ്ചാത്തലത്തിലുള്ള " തീവണ്ടി " പുകവലിയും, പ്രണയവുമായി കഴിയുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി ടി.പിയാണ് " തീവണ്ടി "  സംവിധാനം ചെയ്തിരിക്കുന്നത്.

സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്നതിനിടയിൽ അഭിനയമല്ല ജീവിതമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. സിഗരറ്റ് വലി ജീവിതചര്യയാക്കിയ ഒരാളെ തീവണ്ടി എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ കഴിയും?  സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ പോലും അഭിനയിക്കുകയാണെന്ന് തോന്നുകയില്ല. അവരെല്ലാം ജീവിക്കുകയാണ് ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയുടെ മുന്നോട്ടുള്ള പോക്ക് എന്നുള്ളത് എടുത്ത് പറയാൻ കഴിയും.


ഒരു ജോലിയിലുമില്ലാതെ നടക്കുന്ന ബിനീഷ് എന്ന യുവാവും ദേവിയുമായുള്ള പ്രണയത്തിനിടയിൽ ബിനിഷിന്റെ ജീവിതത്തിലും കാഴ്ചപ്പാടിലും വരുന്ന മാറ്റമാണ് " തീവണ്ടി " പറയുന്നത്. ബിനിഷായും ടോവിനോ തോമസും, ദേവിയായി പുതുമുഖം സംയുക്ത മോനോനും തിളങ്ങി. സുരാജ് വെഞ്ഞാറംമൂട്, സൈജു കുറുപ്പ് , ഷമ്മി തിലകൻ ,സുരഭി ലക്ഷ്മി, സുധീഷ്, രാജേഷ് ശർമ്മ , ജാഫർ ഇടുക്കി ,മുസ്തഫ തുടങ്ങിയവർ അഭിനയിക്കുന്നു. വിനി    വിശ്വലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഗൗതം ശങ്കർ ക്യാമറയും ,അപ്പു ഭട്ടതിരി എഡിറ്റിംഗും, രംഗനാഥ് രവി ശബ്ദമിശ്രണവും ,കൈലാഷ് മേനോൻ സംഗീതവും ഒരുക്കിയിരിക്കുന്നു.


പല തവണ റിലിസ് മാറ്റി വെച്ചാണ് തീവണ്ടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. മികച്ച തിരക്കഥയും ,ക്യാമറ വർക്കും സിനിമയ്ക്ക് നേട്ടമായി.  സംവിധാനമികവ്  ആദ്യ ചിത്രത്തിലൂടെ ഫെലിനി ടി.പിയ്ക്ക് അവതരിപ്പിക്കാൻ  കഴിഞ്ഞു.  ടോവിനോ തോമസ് അഭിനയം മികവുറ്റതായി. ഓരോ സിനിമ കഴിയും തോറും പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടുകയാണ് ടോവിനോ തോമസ്.  സിറ്റിവേഷന് അനുസരിച്ച് കോമഡി രംഗങ്ങൾ ഉൾകൊള്ളിക്കാൻ കഴിഞ്ഞത് നന്നായി. നിർമ്മാതാക്കളായ ആഗസ്റ്റ് സിനിമയ്ക്ക് അഭിമാനിക്കാൻ മറ്റൊരു ചിത്രം കൂടി. ഗ്രാമീണ പശ്ചാത്തലം സിനിമയ്ക്ക് മാറ്റ് കൂട്ടി .യാത്രക്കാരായ പ്രേക്ഷകർക്ക് ധൈര്യപൂർവ്വം " തീവണ്ടിയ്ക്ക് " കയറാൻ കഴിയും. പുതുമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക്     " തീവണ്ടി " ഇഷ്ടപ്പെടും.

റേറ്റിംഗ് - 4 / 5.                   
സലിം പി. ചാക്കോ .

No comments:

Powered by Blogger.