ബോളിവുഡ് സംവിധായിക കൽപ്പന ലാജ്മിയ്ക്ക് പ്രണാമം.

രുദാലി , ദമൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് സംവിധായിക കൽപ്പന ലാജ്മി  അന്തരിച്ചു. മുംബൈ കോകിലബാൻ ഹോസ്പിറ്റലിൽ വച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. സ്ത്രീ കേന്ദ്രീകൃത സിനിമകളിലുടെ ശ്രദ്ധേയ യായിരുന്നു കൽപ്പന ലാജ്മി .  

സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തും ,                    നിർമ്മാതാവുമായിരുന്നു. രാജസ്ഥാനിലെ 
ഉന്നത കുലജാതർ മരിക്കുമ്പോൾ അവർക്കു വേണ്ടി കരയാൻ വില കൊടുക്കുന്ന സ്ത്രീകളുടെ കഥയായിരുന്നു രുദാലിയിൽ പറഞ്ഞത്. 


കൽപ്പന ലാജ്മിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ആദരാഞ്ജലി രേഖപ്പെടുത്തി. No comments:

Powered by Blogger.