ചിരിയുടെ അങ്കത്തട്ടൊരുക്കി ......ഗ്യാങ്ങ്സ്റ്റർ കോമഡി ചിത്രം - പടയോട്ടം .

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം .തിരുവനന്തപുരത്ത് നിന്ന് കാസറഗോട്ടേക്കുള്ള ചെങ്കൽ രഘുവിന്റെയും കുട്ടുകാരുടെയും യാത്രയാണ് ഈ സിനിമ. നാൽവർ സംഘത്തിലെ ഒരുവനെ തല്ലിയവനെ തേടിയുള്ള യാത്ര. ആ യാത്രക്കിടയിൽ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും അബദ്ധങ്ങളും എല്ലാം  ചേർന്ന് മുന്നോട്ട് പോകുന്നതാണ്  ഈ സിനിമ .

മാസ് ലുക്ക് ഉയർത്തിയ അധോലോക ഗുണ്ടാ പരിവേഷങ്ങളും സിനിമയിലുണ്ട്. തമാശകൾ ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ ബിജു മേനോന് കഴിഞ്ഞിട്ടുണ്ട്. ചെങ്കൽ രഘുവെന്ന ഗുണ്ടയെ ബിജു മേനോൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കട്ടതാടിയുള്ള ബിജു മേനോന്റെ മേക്ക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

അനു സിത്താര ,ഐമ സെബാസറ്റ്യൻ , ദിലീഷ് പോത്തൻ, ബേസിൽ ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരി ,സൈജു കുറുപ്പ് , ഹാരീഷ് കണാരൻ, സുരേഷ് കൃഷ്ണ, ശ്രീനാഥ്, സുധി കോപ്പ, മിഥുൻ രമേഷ്, സീതാലക്ഷമി , പ്രദീപ് കോട്ടയം ,കൊച്ചുപ്രേമൻ തുടങ്ങിയവർ പടയോട്ടത്തിൽ അഭിനയിക്കുന്നു. 

അരുൺ എ.ആർ, അജയ് രാഹുൽ ,സോനു സുരേന്ദ്രൻ എന്നിവർ ചേർന്ന്  ആക്ഷനും കോമഡിയ്ക്കും പ്രധാന്യം നൽകിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും, ഹരി നാരായണൻ ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും പ്രശാന്ത് പിള്ളയും, രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്  പടയോട്ടം നിർമ്മിച്ചിരിക്കുന്നത്. ബാഗ്ളൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങളും വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സാണ് നിർമ്മിച്ചത്. 

സിനിമ കാര്യ ഗൗരവത്തിലേക്ക് പ്രവേശിക്കുന്നത് കൈയിലുള്ള ഫോട്ടോയിലെ ആളിന്റെ വലിപ്പം മനസിലാക്കുമ്പോഴാണ് .ഒരു ഗ്യാങ്ങ്സ്റ്റർ കോമഡി ചിത്രമായി പടയോട്ടത്തെ കാണാം.    
റേറ്റിംഗ് : 3 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.