ക്യാപ്റ്റൻ രാജു ഓർമ്മയായി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി.

മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന നടൻ ക്യാപ്റ്റൻ രാജു ഓർമ്മയായി. ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ഓമല്ലൂർ - പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.

എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം  ആലപ്പുഴ വഴി വിലാപയാത്ര പത്തനംതിട്ടയിൽ എത്തി.  പത്തനംതിട്ട ടൗൺ ഹാൾ, ഓമല്ലൂർ ഗവ. ഹയർ സെക്കണ്ടന്ററി സ്കൂൾ ,കുടുംബ വീടായ കുര്യന്റത്ത് വിട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് സെന്റ് മേരീസ് പള്ളിയിൽ വിലാപയാത്രയായി മൃതദേഹം എത്തിച്ചതിന് ശേഷം പരിശുദ്ധ
 ബസേലിയേസ് മാർത്തോമാ ദ്വിതിയൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും ,മറ്റ് തീരുമേനിമാരുടെ സഹ കാർമ്മികത്വത്തിലും ശ്രശ്രൂഷകൾ നടന്നു. 

സംസ്ഥാന സർക്കാരിന് വേണ്ടി സംസ്ക്കാരിക വകുപ്പ് മന്ത്രി ഏ.കെ. ബാലൻ അന്തിമോപചാരം അർപ്പിച്ചു. ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ ടി. തോമസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പി മാരായ ആന്റോ ആന്റണി ,ഇന്നസെന്റ് എം.എൽ .എമാരായ  മുകേഷ്,  വീണ ജോർജ്, രാജു ഏബ്രഹാം , ചിറ്റയം ഗോപകുമാർ, കെ.ബി. ഗണേഷ് കുമാർ ,മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ: പി.ജെ. കുര്യൻ, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ. ഗീത സുരേഷ്, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഗീത വിജയൻ , പത്തനംതിട്ട ജില്ല കളകടർ പി.ബി. നൂഹ് , നടൻ മധു, ചാർലി പാല ,കോട്ടയം നസീർ, കുണ്ടറ ജോണി, സോണിയ, ജയൻ ചേർത്തല , സംവിധായകരായ ഭദ്രൻ  , ജോണി ആന്റണി , ബോബൻ ശമുവേൽ,
മേക്കപ്പ്മാൻ പട്ടണം റഷീദ് നിർമ്മാതാക്കളായ ,എം. രഞ്ജിത്ത്, ജയേഷ് തമ്പാൻ ,ബി.സുരേഷ് കുമാർ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, സി.പി.ഐ ( എം) ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, കെ.എസ് .എഫ് .ഇ ചെയർമാൻ പീലിപ്പോസ് തോമസ്, കേരള ബുക്ക് സെക്രട്ടറി ഏ.  ഗോകുലേന്ദ്രൻ , കെ.പി.സി സി. സെക്രട്ടറി അഡ്വ . പഴകുളം മധു , പ്രവാസി കോൺഗ്രസ്സ്  സംസ്ഥാന ജനറൽ സെക്രട്ടറി  സാമുവൽ കിഴക്കുപുറം ,സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. രാഷ്ടിയ, സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രമുഖരും  അന്തിമോപചാരം അർപ്പിക്കാൻ എത്തി.
അതോടൊപ്പം അന്ത്യോപചാരം അർപ്പിക്കാൻ നൂറ് കണക്കിന് ആരാധകരും ,പൊതു സമൂഹവും എത്തിയിരുന്നു.  


No comments:

Powered by Blogger.