പൃഥിരാജിനെതിരെ രണത്തിന്റെ നിർമ്മാതാവ് ബിജു ലോസൺ. " പരീക്ഷണ ചിത്രം സ്വന്തം പണം മുടക്കി നിർമ്മിക്കണമായിരുന്നു ."

തീയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന        " രണം " സിനിമ പരീക്ഷണ ചിത്രം ആയിരുന്നുവെന്ന പൃഥിരാജിന്റെ അഭിപ്രായത്തിനെതിരെ രണത്തിന്റെ നിർമ്മാതാവ് ബിജു ലോസൺ രംഗത്തെത്തി. 
ഒരു പ്രക്ഷേകൻ ബിജു ലോസണ് ടാഗ് ചെയ്തതിന് മറുപടിയായാണ് ബിജു ലോസൺ  അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. 
" ശരിയാണ് , ഈ ചിത്രം പരീക്ഷണമായിരുന്നുവെങ്കിൽ അദ്ദേഹം സ്വന്തം പണം മുടക്കി സിനിമ നിർമ്മിക്കണമായിരുന്നു .അല്ലാതെ നിർമ്മാതാവിന്റെ പണം ആയിരുന്നില്ല ഉപയോഗിക്കേണ്ടത്. സിനിമയ്ക്ക് ശരാശരി പ്രതികരണമാണ്. പക്ഷെ തീയേറ്ററിൽ ചിത്രം  ഓടി കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പൊതുവേദിയിൽ  ഇത്തരത്തിൽ പറയാൻ പാടില്ലായിരുന്നുവെന്നും ബിജു ലോസൺ പറയുന്നു. 

രണത്തിലെ നായകനായ പൃഥിരാജ് നടത്തിയ പ്രതികരണത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാനും രംഗത്ത് വന്നിരുന്നു. 

" മൈ സ്‌റ്റോറി " യുടെ പ്രചരണത്തിന്  വേണ്ടി നായകനായ പൃഥിരാജ് ഒന്നും ചെയ്തില്ലെന്ന് നിർമ്മാതാവും, സംവിധായകയുമായ റോഷ്നി ദിവാകറും മുൻപ് പരസ്യമായി പ്രതികരിച്ചിരുന്നു. 

വിദേശ മലയാളികൾ സിനിമയോടുള്ള സ്നേഹം കൊണ്ടാണ് വൻ തുകകൾ മുടക്കി  സിനിമ നിർമ്മിക്കാൻ കടന്നു വരുന്നത് . സിനിമയിൽ അഭിനയിക്കുന്നവർ തന്നെ ഇത്തരം സമീപനം  സ്വീകരിക്കുന്നത് വേദനാജനകമാണെന്ന് ബിജു ലോസൺ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.