ക്യാപ്റ്റൻ രാജുവിന്റെ വേർപാടിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചിച്ചു.

മലയാള സിനിമ മേഖലയ്ക്ക്  മികച്ച സംഭാവന നൽകിയ വ്യക്തിയായിരുന്നു ക്യാപ്റ്റൻ രാജുവെന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

കഥാപാത്രങ്ങളുമായി ഇഴുകിചേരാൻ അസാമാന്യ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ കമ്മറ്റി ചൂണ്ടിക്കാട്ടി. 

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സഞ്ജീവ് ശങ്കർ ആലപ്പുഴ, പ്രദീപ് കുമാർ കണ്ണൂർ, ബെന്നി കാഞ്ഞങ്ങാട് , നൗഷാദ് കെ.എൻ. ,സതീഷ് കുമാർ പി.എസ്സ്,  മാത്യു സി ., അജയൻ കെ.എസ്സ്, വിഷ്ണു മനോഹരൻ, പി. സക്കീർ ശാന്തി, റെനീസ് റാവുത്തർ, അജയഘോഷ് കെ ,സുരേഷ് കലൂർ തുടങ്ങിയവർ സംസാരിച്ചു. 

No comments:

Powered by Blogger.