പ്രിയനന്ദനൻ - ലാൽ ടീമിന്റെ " സൈലൻസർ " ഷൂട്ടിംഗ് തുടങ്ങി.

ജനശ്രദ്ധയാകർഷിച്ച വൈശാഖന്റെ "സൈലൻസർ '' എന്ന ചെറുകഥയാണ് സിനിമയാകുന്നത്. ഈ ചെറുകഥയക്ക് ചലച്ചിത്രാവിഷ്കാരം നൽകുന്നത് ദേശീയ സിനിമ അവാർഡ് ജേതാവായ പ്രിയനന്ദനനാണ്. 
ലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല ,ജയരാജ് വാര്യർ, സ്നേഹ ദിവാകരൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

വാർദ്ധ്യകത്തിന്റെയും പുതിയ ജീവിത സാഹചര്യങ്ങളുടെയും ഫലമായി ഒറ്റപ്പെട്ട് പോകുന്ന വ്യക്തികൾ ഇന്ന് സജീവ യഥാർത്ഥ്യമാണ്. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോർ സൈക്കിളുമായി ജൈവബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണ് അയാൾ.
ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും ലോകം. പുതിയ ലോകം ചമയ്ക്കുന്ന     ഈനാശുവിന്റെയും ചുറ്റുമുള്ളവരുടെയും കഥ തൃശൂർ പ്രാദേശിയ ഭാഷയിലാണ് എഴുതപ്പെട്ടതെങ്കിലും ലോകത്തിന്റെ ഏത് കോണിലും എപ്പോഴും പ്രസക്തമാണ്. 

തിരക്കഥ, സംഭാഷണം പി.എൻ.          ഗോപീകൃഷ്ണനും ,ഛായാഗ്രഹണം അശ്വഘോഷനും ,പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും ,ഷബീറലി കലാസംവിധാനവും ,അമൽ മേക്കപ്പും, രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കരവും നിർവ്വഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് " സൈലൻസർ " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.