വിശാലിന്റെ ഇരുപത്തിയഞ്ചാമത് ചിത്രം " സണ്ടക്കോഴി 2 " ഒക്ടോബർ പതിനെട്ടിന് തിയേറ്ററുകളിൽ .

വിശാലിന്റെ ഇരുപത്തിയഞ്ചാമത്  ചിത്രം " സണ്ടക്കോഴി 2"  ഒക്ടോബർ 18ന് തീയേറ്ററുകളിൽ എത്തുന്നു. ഇതൊരു ആക്ഷൻ ത്രില്ലർ സിനിമയാണ്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് എം. ലിംഗുസ്വാമിയാണ്.2005-ൽ ഇറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണിത്. 

വിശാൽ അച്ഛനും ,മകനുമായി അഭിനയിക്കുന്ന ചിത്രം .കീർത്തി സുരേഷ്,   വരലക്ഷ്മി ശരത്ത്കുമാർ, രാജ് കിരൺ, അർജ ,ഗഞ്ചാ കറുപ്പ് , രാംദാസ് ,ഹരീഷ് പേരാടി, അപ്പാനി ശരത്ത്, കബാലി വിശ്വനാഥ്, ഷൺമുഖ രാജൻ, തെന്നവൻ എന്നിവർ അഭിനയിക്കുന്നു. 

യുവശങ്കർരാജ സംഗീതവും, കെ.എ. ശക്തിവേൽ ഛായാഗ്രഹണവും ,പ്രവീൺ കെ. എല്ലും എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിശാൽ ഫിലിം ഫാക്ടറിയ്ക്ക് വേണ്ടി വിശാൽ, ജയന്തിലാൽ ഗാഡ, അക്ഷയ് ജയന്തിലാൽ ഗാഡയും ചേർന്ന് നിർമ്മിക്കുന്ന " സണ്ടക്കോഴി 2"  ലൈസാ പ്രൊഡക്ഷൻസാണ് വിതരണം ചെയ്യുന്നത്. 

No comments:

Powered by Blogger.