ആസിഫ് അലിയുടെ " മന്ദാരം " സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ എത്തും.

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " മന്ദാരം".  വർഷ , അനാർക്കലി, ജേക്കബ്ബ് ഗ്രിഗറി, ഭഗത് മാനുവൽ ,അർജുൻ അശോകൻ, മേഘമാത്യൂ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. 
തിരക്കഥ എം .സജാസും, ഛായാഗ്രഹണം ബാഹുൽ രമേഷും, എഡിറ്റിംഗ് വിവേക് ഹർഷനും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ കീബോർഡ് പ്രോഗ്രാമറായും നിരവധി പരസ്യ ചിതങ്ങളിലും പ്രവർത്തിച്ചിട്ടുള്ള മുജീബ് മജീദാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. 
മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവും ,ടിനു തോമസും ചേർന്നാണ് മന്ദാരം നിർമ്മിച്ചിരിക്കുന്നത്. 

No comments:

Powered by Blogger.