ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം സെപ്റ്റംബർ 21 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട - പുത്തൻപീടികയിൽ .

മലയാള സിനിമയുടെ സ്വന്തം രാജുച്ചായൻ (68) വിടവാങ്ങി. വില്ലൻ വേഷങ്ങളിലൂടെ സിനിമയിലെത്തിയ ക്യാപ്റ്റൻ രാജു നർമ്മത്തിന്റെ രസക്കൂട്ടുകളിലുടെ മലയാള സിനിമ പ്രേക്ഷകർക്കും പൊതു സമൂഹത്തിനും പ്രിയങ്കനായി മാറിയ നടനായിരുന്നു.

1950 ജൂൺ 27 ന് പത്തനംതിട്ടയിലെ ഓമല്ലൂരിൽ അദ്ധ്യാപകരായ കെ.ജി .ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായാണ് ജനനം. കോഴഞ്ചേരികാരി  പ്രമീളയാണ് ഭാര്യ. രവി മകനാണ്. 

37 വർഷത്തെ സിനിമ ജീവിതത്തിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് ഭാഷകളിലായി 493 സിനിമകളിൽ അഭിനയിച്ചു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99. 99 എന്നീ സിനിമകൾ സംവിധാനം ചെയ്തു. 

കൊച്ചിയിൽ ആലിൻചുവട്ടിലുള്ള വസതിയിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. പക്ഷാഘതത്തെ തുടർന്ന് മാസങ്ങളായി ചികിൽസയിലായിരുന്നു. 

സെപ്റ്റംബർ 21 വെള്ളിയാഴ്ച രാവിലെ കൊച്ചി ആലിൻചുവട്ടിലുള്ള ഫ്ലാറ്റിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം പത്തനംതിട്ടയിൽ എത്തിക്കും സംസ്കാരം വൈകിട്ട് അഞ്ചിന് പത്തനംതിട്ട - ഓമല്ലൂർ പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.