രജനികാന്ത് - ശങ്കർ ടീമിന്റെ " 2.0 " നവംബർ 29 ന് പതിനായിരം തീയേറ്ററുകളിൽ റിലീസ് ചെയ്യും.

2010-ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0 .നവംബർ 29 ന് പതിനായിരത്തിൽപരം തീയേറ്ററുകളിൽ  തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സിനിമ റിലിസ് ചെയ്യും. 13 പ്രാദേശിയ ഭാഷകളിലും 2.0 റിലിസിന് ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ  ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. വിഫ്എക്സ് വർക്കുകൾ നീണ്ട് പോയത് കൊണ്ടാണ് സിനിമ റിലിസ് ചെയ്യാൻ  ഇത്രയും കാലതാമസം ഉണ്ടായത്. 

543 കോടി രൂപ ബഡ്ജറ്റുള്ള  ഈ സിനിമ  3D ചിത്രമായിട്ടാണ്  റിലിസ് ചെയ്യുന്നത്. ശങ്കർ , ബി. ജയമോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആർ റഹ്മാൻ സംഗീതവും, നീരവ് ഷാ ഛായാഗ്രഹണവും, ആന്റണി എഡിറ്റിംഗും സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു. 

രജനികാന്ത് ഡോ. വസീഗരനായും , ചിട്ടിയായും വേഷമിടുന്നു. ഹിന്ദി നടൻ അക്ഷയ്കുമാർ ഡോ. റിച്ചാർഡ് എന്ന വില്ലൻ കഥാപാത്രമായി അഭിനയിക്കുന്നു. ആമി ജാക്സണാണ് നായിക. സുദാശു പാണ്ഡെ ,ആദിൽ ഹസൻ എന്നിവരോടൊപ്പം മലയാളി താരങ്ങളായ കലാഭവൻ ഷാജോണും റിയാസ്ഖാനും അഭിനയിക്കുന്നു.        അല്ലിരാജ സുബാഷ്കരനും, രാജു മഹാലിംഗവും ചേർന്ന് ലൈസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ 2.0 നിർമ്മിച്ചിരിക്കുന്നത്. 

ശങ്കറിന്റെ മികച്ച സംവിധാനം തന്നെ ആയിരിക്കും  സിനിമയുടെ ഹൈലൈറ്റ് എന്നാണ് സിനിമ ലോകം  പ്രതീക്ഷിക്കുന്നത്. കാലായ്ക്ക് ശേഷം വീണ്ടും ഒരു രജനി ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. 

2.0 യുടെ ടീസർ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ചിട്ടിയുടെ വരവാണ് പ്രമേയം. " ഈ ലോകം മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതല്ല "  എന്ന സന്ദേശമാണ് സിനിമ നൽകുന്നത് എന്നാണ് ടീസർ പറയുന്നത്. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.