ചിയാൻ വിക്രം ഡബിൾ റോളിൽ അഭിനയിക്കുന്ന " സ്വാമി 2 " സെപ്റ്റംബർ 21 ന് റിലിസ് ചെയ്യും.

 ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ ചിത്രം " സ്വാമി 2 " സംവിധാനം ചെയ്യുന്നത് ഹരിയാണ് .മലയാളിയായ ഷിബു        തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്.  ഡി.സി.പി അറുസാമിയായും, രാമസ്വാമി ഐ.പി. എസ്സായും വിക്രം  വേഷമിടുന്നു. 

പ്രഭു ,ബോബി സിംഹ, ഐശ്വര്യ രാജേഷ്, കീർത്തി സുരേഷ്, ജോൺ വിജയ്, ഓ എ. കെ. സുന്ദർ, സൂരി, ഐമാൻ അണ്ണാച്ചി, രമേഷ് ഖന്ന, ഡൽഹി ഗണേഷ്, സുമിത്ര, ഉമ റിയാസ് ഖാൻ , ഐശ്വര്യ ,സജീവ് , മുഹമ്മദ് അബ്സർ , ചാംസ്, ഗുനാലൻ , ഹരീഷ്, സുധ ചന്ദ്രൻ , കോട്ട ശ്രീനിവാസ റാവു എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം ഹരി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദും ,ഛായാഗ്രഹണം പ്രിയനും, വെങ്കിടേഷ് അങ്കുരാജും ,എഡിറ്റിംഗ് വി.ടി. വിജയനും ടി.എസ് .ജോയും ഒരുക്കിയിരിക്കുന്നു. 

2003-ൽ ആണ് സ്വാമി റിലിസ് ചെയ്തത്. വൻ ഹിറ്റായി മാറിയ സ്വാമിയുടെ രണ്ടാം പതിപ്പാണ് സ്വാമി 2 . പാട്ടുകളും, സംഘട്ടന രംഗങ്ങളും നിറഞ്ഞ ത്രില്ലർ സിനിമ ആയിരിക്കും സ്വാമി 2 .വിക്രം ഈ സിനിമയിൽ ഡബിൾ റോളിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഷിബു തമീൻസ് തന്നെയാണ് സ്വാമി 2 വിതരണം ചെയ്യുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.