ധനുഷ് - വെട്രിമാരൻ ടീമിന്റെ " വടചെന്നൈ " ഒക്ടോബർ 17-ന് റിലീസ് ചെയ്യും .

ധനുഷ് നായകനായ    " വടചെന്നൈ "  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വെട്രിമാരനാണ്. ഐശ്വര്യ രാജേഷ്, ആൻഡ്രിയ ജെർമിയ ,സമുദ്രകനി, അമീർ, ഡാനിയേൽ ബാലാജി, കിഷോർ ,കരുണാസ്, പവൻ, രാധാരവി  ,സുബ്രമണ്യം ശിവ ,ചീനു മോഹൻ, ഡാനിയേൽ ആനി പോപ്പ്, പവിൽ നവഗീതൻ ,സായ് ദീനാ ,ശരൺ ശക്തി ,പവ്വർ പാണ്ടി വിക്കി, സോമു എന്നിവർ അഭിനയിക്കുന്നു. 

സംഗീതം സന്തോഷ് നാരായണനും, ഛായാഗ്രഹണം വെൽരാജും ,എഡിറ്റിംഗ് ജി.ബി. വെങ്കിടേഷും നിർവ്വഹിക്കുന്നു.
വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ നടൻ  ധനുഷും , ലൈക്കാ പ്രൊഡക്ഷൻസും ,വെട്രിമാരന്റ ഗ്രാസ് റൂട്ട് ഫിലിം കമ്പിനിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ്  സിനിമ വിതരണം ചെയ്യുന്നത്. 

ആടുകളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷമാണ് വെട്രിമാരൻ - ധനുഷ് ടീം         "വടചെന്നൈ "യ്ക്ക് വേണ്ടി ഒന്നിക്കുന്നത്. നാഷണൽ കാരംസ് താരത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. 

No comments:

Powered by Blogger.