The Trend #TRENDING NOW ഷോർട്ട് ഫിലിം ആഗസ്റ്റ് 15 ന് ദേശീയ സിനിമ അവാർഡ് ജേതാവ് സംവിധായകൻ ടി.വി. ചന്ദ്രൻ തൊടുപുഴയിൽ റിലിസ് ചെയ്യും.



സമകാലീന വിഷയങ്ങളാണ് ഈ ഷോർട്ട് ഫിലിമിൽഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന യുവജനക്ഷേമ ബോർഡ് മുൻ അംഗം , സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിട്രേറ്റീവ് ബോർഡ് മുൻ  അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സലിം പി. ചാക്കോയാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്.


ജസ്റ്റിൻ തോമസ് മാത്യൂ , വിഷ്ണു മനോഹരൻ, ബിനു വാഴമുട്ടം,   പി.കെ. സുനിൽകുമാർ, സദാനന്ദൻ എൻ.ജെ. ,കിഷോർ മനോഹരൻ, വി.പി. സന്തോഷ് കുമാർ, ജിൻറ്റോ ജോൺസൺ എന്നിവരും സാഹിത്യ, മാദ്ധ്യമ, സംസ്കാരിക, രംഗത്തെ പ്രമുഖരും ഈ ഷോട്ട് ഫിലിമിൽ അഭിനയിക്കുന്നുണ്ട്.


ആഗസ്റ്റ് പതിനഞ്ച് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് യൂ ട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് , ഇൻസ്റ്റിഗ്രാം ,www.cinemaprekshakakoottayma.com , www.facbook.com /cinemapreshakakoottayma .എന്നീ സോഷ്യൽ നെറ്റ് വർക്കുകളിൽ  ഈ ഷോർട്ട് ഫിലിം കാണാൻ കഴിയും.

No comments:

Powered by Blogger.