മലയാള ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മോഹൻലാൽ മിന്നും താരമായി .സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജെ.സി ഡാനിയേൽ പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക് മുഖ്യമന്ത്രി നൽകി.മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിന് മുഖ്യമന്ത്രി നൽകി.മികച്ച സംഗീത സംവിധായകനുള്ള  പുരസ്കാരം  എം.കെ അർജുനൻ മാഷിന്  മുഖ്യമന്ത്രി നൽകി.മന്ത്രി ഏ.കെ ബാലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ  ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ ,മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.എൽ. എ, മേയർ വി.കെ. പ്രശാന്ത് ,ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 43 പേർക്ക്  ചടങ്ങിൽ  പുരസ്കാരങ്ങൾ വിതരണം ചെയ്തു. അമ്മ പ്രസിഡന്റ് മോഹൻലാൽ മുഖ്യാതിഥി ആയിരുന്നുNo comments:

Powered by Blogger.