മികച്ച പ്രണയ സൗന്ദര്യവുമായി എന്റെ മെഴുതിരി അത്താഴങ്ങൾ .ഭക്ഷണത്തിന്റെ പുത്തൻ രുചിക്കൂട്ടുകൾ തേടി അലയുന്നതിനിടെയാണ് സഞ്ജയ് അഞ്ജലിയെ പരിചയപ്പെടുന്നത്. ഇവർ തമ്മിലുള്ള പ്രണയം പ്രേക്ഷകനെ ഒരു മായാലോകത്ത് എത്തിക്കുന്നു. പ്രണയ സാന്ദ്രമായ നിമിഷങ്ങൾ ഒരുക്കിയിരിക്കുകയാണ് എന്റെ മെഴുതിരി    അത്താഴങ്ങളിൽ .


ബ്യൂട്ടിഫുൾ ,ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയെഴുത്തുന്ന ചിത്രമാണ് " എന്റെ മെഴുതിരി അത്താഴങ്ങൾ ". നവാഗതനായ സൂരജ് തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.


അനൂപ് മേനോൻ സഞ്ജയ് എന്ന ഷെഫും , മിയ ജോർജ്ജ്  ക്യാൻഡിൽ ഡിസൈനറുമാണ്.  സൗഹൃദം പ്രണയമാകുന്നത് സാധാരണമാണെങ്കിലും പ്രണയ ബന്ധങ്ങളിൽ സൗഹൃദം ഉടലെടുക്കുന്നില്ല .


പ്രണയത്തിനെക്കാൾ അതിലൂടെ രൂപപ്പെടുന്ന ജീവിത സാഹചര്യങ്ങളെ ഒപ്പിയെടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞു.  മതവും മനുഷ്യനും തമ്മിലുള്ള ചിന്തകളിലെ വൈരുദ്ധ്യം സിനിമ തുറന്ന് പറയുന്നു.


മിയ ജോർജ്ജ്, അലൻസിയർ ലേ ലോപ്പസ്, ബൈജു, ശ്രീകാന്ത് മുരളി,  സംവിധായകരായ ലാൽ ജോസ്, വി.കെ. പ്രകാശ്, ദിലീഷ് പോത്തൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.  സംഗീതം - എം. ജയചന്ദ്രൻ ,പശ്ചാത്തല സംഗീതം - രാഹുൽരാജ്,  ക്യാമറ - ജിത്തു ദാമോദർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, നിർമ്മാണം - നോമ്പിൾ ജോസ്.പ്രണയ സിനിമകളിൽ നിന്ന് കിട്ടുന്ന അനുഭൂതി ഈ സിനിമയിലുടെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. അനുപ് മേനോന്റെ തിരക്കഥയാണ് ഹൈലൈറ്റ്. ദിത്തു ദാമോദറിന്റെ ക്യാമറ വർക്ക് മനോഹരമായി. എം. ജയചന്ദ്രന്റെ സംഗീതവും, രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതവും ശ്രദ്ധിക്കപ്പെട്ടു. സൂരജ് തോമസിന്റെ സംവിധാന മികവ് എടുത്ത് പറയാം.  മികച്ച പ്രണയ സിനിമയായി ഈ സിനിമയെ കാണാം. 

റേറ്റിംഗ് - 3.5/ 5 .               
സലിം പി. ചാക്കോ

No comments:

Powered by Blogger.