നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല - മോഹൻലാൽ.ഞാൻ നിങ്ങൾക്കിടയിൽ ജീവിക്കുന്ന ആളാണ്. പുതിയ മേച്ചിൽപുറം തേടി നിങ്ങളിൽ നിന്ന് അകന്നുപോയ ആളല്ല. എന്റെ സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണാൻ എനിക്ക് അവകാശമുണ്ട്. അഹ്ലാദമുണ്ട്, അഭിമാനമുണ്ട്. കാലം തിരുമാനിച്ചാൽ അര നിമിഷം പോലും ഞാനിവിടെ തുടരില്ല .തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മണ്ണിൽ നിന്നാണ് ഞാൻ കലാരംഗത്തേക്ക് എത്തിയത്. ഇവിടുത്തെ ഒരു നാട്ടിടവഴിയിലാണ് എന്റെ മുഖത്തിന് സമീപം ക്ലാപ്പടിക്കുന്നത്. നിങ്ങളിൽ ഒരാളാണ് ഞാൻ  എന്നും മോഹൻലാൽ തുടർന്ന് പറഞ്ഞു.

No comments:

Powered by Blogger.