മംമ്ത മോഹൻദാസിന്റെ "നീലി" ഒരു എന്റർടെയ്നർമംമ്ത മോഹൻദാസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന " നീലി" നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്നു. അനൂപ് മേനോൻ , ബാബുരാജ്‌ ,ശ്രീകുമാർ , സിനു സൈനുദീൻ ,രാഹുൽ മാധവ്, ബേബി മിയ ,അഞ്ജന ,നിത്യശ്രീ എന്നിവർ അഭിനയിക്കുന്നു.

ഹൊറർ സിനിമകളിൽ നിന്നും പ്രതീക്ഷിക്കുന്ന സ്ഥിരം ഫോർമുലകളിൽ നിന്നും കുറെയൊക്കെ വ്യതസ്ത യോടുകൂടിയാണ് "  നീലി" പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ കാണിച്ചുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

അമ്മയും മകളും തമ്മിലുള്ള അത്മബന്ധം കൂടിയാണ് സിനിമ . ലക്ഷ്മിയെ മംമ്ത മോഹൻദാസ് നന്നായി അവതരിപ്പിച്ചു. ബേബി മിയയും ,അനുപ് മേനോനും തിളങ്ങി.

സൺ ആർട്സ് ആൻഡ്  ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ  ഡോ. സുന്ദർ മേനോൻ  നീലി നിർമ്മിക്കുന്നു. ഹരി നാരായണന്റെ ഗാനങ്ങൾക്ക് ശരത്ത് സംഗീതം നൽകുന്നു .മനോജ് പിള്ള ഛായാഗ്രഹണവും സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.


മനോജ് പിള്ളയുടെ ക്യാമറ വർക്ക് നന്നായിട്ടുണ്ട്. റിയാസ് മരമത്തും, മുനീർ മുഹമ്മദുണ്ണിയും ചേർന്ന് തയ്യാറാക്കിയ തിരക്കഥ വേണ്ടത്ര ശോഭിച്ചില്ല.  മേക്കിംഗ് നന്നായി. ഹൊറർ ഇലമെന്റ്സ് കാര്യമായി വന്നില്ല. 

റേറ്റിംഗ് - 2.5 / 5 . 
സലിം പി. ചാക്കോ .

No comments:

Powered by Blogger.