My Story - യെ എല്ലാ വിഭാഗം പ്രേക്ഷകരും ഏറ്റെടുക്കണമെന്ന് സംവിധായിക റോഷ്നി ദിവാകർ.



മൈ  സ്‌റ്റോറിയക്ക്  എതിരെ നടക്കുന്ന ഓൺലൈൻ ആക്രമണത്തിനെതിരെ നിറകണ്ണുകളോടെ സംവിധായിക  റോഷ്നി ദിവാകർ. തന്റെ രണ്ട് വർഷത്തെ വിയർപ്പും, പ്രയത്നവുമാണ് മൈ സ്‌റ്റോറി.

ഈ സിനിമയിൽ അഭിനയിച്ച പ്രധാന താരങ്ങൾ പ്രചാരണ പരിപാടികളിൽ സഹകരിക്കുന്നില്ല. അവർ ഓൺലൈനിൽ കൂടി മൈ സ്‌റ്റോറിയെ പ്രമോട്ട് ചെയ്യാം എന്ന് പറഞ്ഞെങ്കിലും ഒന്നിനും സഹകരിക്കുന്നില്ല.

ഞാൻ സ്ത്രിയായിട്ടും ഈ വിഷയത്തിൽ സഹായിക്കാൻ ഡ.ബ്യൂ.സി. സി തയ്യാറായില്ല. ഈ അനുഭവം നാളെ ആർക്കു വെണമെങ്കിലും വരാം. അത് കൊണ്ട്  മലയാള സിനിമ രംഗത്ത് ഉള്ളവർ ഇതിനെതിരെ രംഗത്ത് വരണം.

എനിക്ക് വേണ്ടത് മുഴുവൻ സിനിമ ലോകത്തിന്റെയും ,എല്ലാ വിഭാഗം  പ്രേക്ഷകരുടെയും പിൻതുണയാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസിനോട്  സംവിധായക റോഷ്നി ദിവാകർ പറഞ്ഞു.

18 കോടി രൂപ മുതൽ മുടക്കിലാണ്  റോഷ്നി ദിവാകറും ,ദിനകർ  ഓ.വിയും ചേർന്ന് മൈ സ്റ്റോറി നിർമ്മിച്ചിരിക്കുന്നത്. കന്നട, തെലുങ്ക്, തമിഴ്  സിനിമകളിൽ കഴിഞ്ഞ പതിനാല് വർഷങ്ങളായി കോസ്റ്റ്യൂം ഡിസൈനറാണ് റോഷ്നി ദിവാകർ.  റോഷ്നി ദിവാകർ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് മൈ സ്റ്റോറി.

No comments:

Powered by Blogger.