അങ്കമാലിയുടെ പശ്ചാത്തലത്തിലുള്ള ക്യൂബൻ കോളനി ജൂലൈ ആറിന് റിലിസ് ചെയ്യും.



പ്രണയത്തിനും കോമഡിയ്ക്കും പ്രധാന്യം നൽകുന്നതോടൊപ്പം ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് ക്യൂബൻ കോളനി. അങ്കമാലി ഡയറീസിന് ശേഷം അങ്കമാലിയുടെ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. അങ്കമാലി ക്യൂബൻ കോളനിയിൽ താമസിക്കുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം.

മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ  കഥ, തിരക്കഥ, സംഭാഷണം ,സംവിധാനം  നിർവ്വഹിക്കുന്ന സിനിമയാണ് ക്യൂബൻ കോളനി. ജീനോ ജോൺ, പരിപ്പ് മാർട്ടിൻ , എബൽ സി. കുന്നേൽ, ശ്രീരാജ് ,ഗോകുൽ എന്നിവരാണ് അഞ്ച് സുഹുത്തുക്കളായി വേഷമിടുന്നത്. ഐശ്വര്യ ഉണ്ണി, അനഘ മരിയ വർഗ്ഗീസ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.


ക്യാമറ - സിനോജ് പി. അയ്യപ്പൻ, എഡിറ്റിംഗ് -         ജോവിൻ ജോൺ, ഗാനരചന - മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ, ഹരി നാരായണൻ ,സംഗീതം - അലോഷ്യ കാവുംപുറത്ത്. സൗണ്ട് എഡിറ്റിംഗ് - ബിബിൻ ദേവ്. മാങ്ങകറി ... എന്ന ഗാനം ആലപിച്ചിരിക്കുന്നത്     അരിസ് റ്റോ സുരേഷാണ്.               ശ്വേത മോഹൻ,             യാസിൻ നിസാർ, നിരഞ്ജ് തുടങ്ങിയവരും  ഗാനങ്ങൾ പാടുന്നുണ്ട്. ഹാലി ആൻ ഗ്രൂപ്പ് പ്രൊഡക്ഷൻസാണ് ക്യൂബൻ കോളനി നിർമ്മിച്ചിരിക്കുന്നത്.


No comments:

Powered by Blogger.