അർക്കു വേണ്ടിയാണ് യുദ്ധം


" യുദ്ധം നടക്കുന്നത് എന്റെ ഈ സഞ്ചിക്കകത്താ .... "  രഞ്ജി പണിക്കരുടെ അഭിനയ മികവിൽ ജയരാജിന്റെ "ഭയാനകം.''

ജയരാജിന്റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ്            " ഭയാനകം". തകഴിയുടെ കയർ എന്ന നോവലിലെ ഒരേടാണ് സിനിമയുടെ പ്രമേയം. രഞ്ജി പണിക്കർ നായകനാകുന്ന ചിത്രമാണ് ഭയാനകം.

തകഴി അക്ഷരങ്ങളിലൂടെ ജീവൻ നൽകിയ പോസ്റ്റ്മാന്റെ കഥാപാത്രമാണ് ഭയാനകത്തിൽ പുനർജനിക്കുന്നത് . കുട്ടനാടൻ  ഗ്രാമത്തിലെത്തുന്ന പോസ്റ്റ്മാന്റെ    ജീവിതാനുഭവങ്ങളിലുടെ പറയുന്ന ചിത്രമാണ് ഭയാനകം.

ഒന്നാം ലോകമഹായുദ്ധകാലത്ത്  സൈനികനായിരുന്ന       പോസ്റ്റ്മാനിൽ  രണ്ടാം ലോകമഹായുദ്ധകാലത്തെ വാർത്തകൾ സൃഷ്ടിക്കുന്ന ചലനങ്ങളും , ഓർമ്മകളുമാണ്  ചിത്രം പറയുന്നത്.


ആശാ ശരത് ,ഗിരീഷ് കാവാലം, സബിതാ ജയരാജ്, വാവച്ചൻ ,കുമരകം വാസവൻ, ബിലാസ്, ഹരിശങ്കർ, മാസ്റ്റർ കേശവ് ജയരാജ്, വൈഷ്ണവി വേണുഗോപാൽ, ഗായത്രി എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.


എം.കെ. അർജുനനും ശ്രീകുമാരൻതമ്പിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. തിരക്കഥ, സംഭാഷണം - ജയരാജ് .ക്യാമറ - നിഖിൽ എസ്. പ്രസാദ്. എഡിറ്റിംഗ് - ജിനു ശോഭ ,അഫ്സൽ എ. എം.  കലാസംവിധാനം - ആർട്ടിസ്റ്റ് നമ്പൂതിരി. പ്രകൃതി പിക്ച്ചേഴ്‌സിന്റെ ബാനറിൽ                            ഡോ. സുരേഷ് കുമാർ മുട്ടത്താണ് ഭയാനകം നിർമ്മിക്കുന്നത്.


65-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകൻ എന്നീ പുരസ്കാരങ്ങൾ ഭയാനകം നേടിയിരുന്നു.


രഞ്ജി പണിക്കരുടെ അഭിനയ മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.  നിഖിൽ എസ്. പ്രസാദിന്റെ ക്യാമറ വർക്ക് ശ്രദ്ധേയമായി. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ  കലാസംവിധാനവും ശ്രദ്ധിക്കപ്പെട്ടു.   നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകർ " ഭയാനകം"  ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. 

റേറ്റിംഗ് - 4/5 .                     
സലിം പി. ചാക്കോ .

No comments:

Powered by Blogger.