അഞ്ചൽ അർച്ചനയിൽ ലോകകപ്പ് ഫുട്ബോൾ സെമി ,ഫൈനലുകൾ സംപ്രേക്ഷണം ചെയ്യും. ഫൈനൽ കാണാൻ എത്തുന്നവരിൽ നിന്ന് നറുക്കിട്ട് രണ്ട് പേർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മ ഫുട്ബോൾ നൽകും.അഞ്ചൽ അർച്ചനയിൽ ലോകകപ്പ് ഫുട്ബോൾ സെമി  ഫൈനലുകളും, ഫൈനലും മത്സരങ്ങൾ കാണാൻ ഫുട്ബോൾ പ്രേമികൾക്കും, സിനിമ പ്രേക്ഷകർക്കും അവസരം ഒരുക്കുന്നു .

ഇവിടുത്തെ ടിക്കറ്റ്  നിരക്കായ 120 രൂപ തന്നെയാണ് ചാർജ്. അർച്ചന ക്ലാസിക്കിലെ 433 സീറ്റുകളാണ്  ഇതിനായി ക്രമീകരണം നടത്തിയിരിക്കുന്നത്. രണ്ട് സെമി ഫൈനലും ,ഫൈനലും ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്ക് 300 രൂപ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയുമുണ്ട്.


ഫൈനൽ കാണാൻ എത്തുന്നവരുടെ ടിക്കറ്റ്  നറുക്കിട്ട് രണ്ട് ഫുട്ബോൾ പ്രേമികൾക്ക്  സിനിമ പ്രേക്ഷക കൂട്ടായ്മ  ഫുട്ബോൾ നൽകും.


Saleem P .Chacko

No comments:

Powered by Blogger.