പ്രശസ്ത ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലത്തിന് പ്രണാമം .





രണ്ട് തവണ ദേശിയ പുരസ്കാരവും നാല് തവണ സംസ്ഥാന പുരസ്കാരവും നേടിയ ജോൺ ശങ്കരമംഗലം നിര്യാതനായി. ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ ബഹുമതി ലഭിച്ചിരുന്നു.



ജന്മഭൂമി, സമാധി എന്നീ ചിത്രങ്ങൾക്കാണ് ദേശീയ പുരസ്കാരം ലഭിച്ചത്. നടൻ ,സംവിധായകൻ , തിരക്കഥാകൃത്ത് , നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

പുനൈ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനും, സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിലെ വസതിയിൽ വെച്ച്  ആയിരുന്നു അന്ത്യം.

ജോൺ ശങ്കരമംഗലത്തിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി


No comments:

Powered by Blogger.