പ്രണയവും പ്രതികാരവും ജീവിതത്തിൽ ഏങ്ങനെ പ്രതിഫലിക്കും ? വ്യതസ്ത പ്രമേയവുമായി തിക്കുച്ചിയും പനിത്തുള്ളിയും .കേരളത്തിന്റെയും തമിഴ്നാട് അതിർത്തി ഗ്രാമമായ വെട്ടിലാകുടിയിൽ അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന  കൊലപതാക പരമ്പരകളുടെ തുടർ അന്വേഷണവും, ക്രൈം നോവലിസ്റ്റായ തനുജയുടെ കഥയുമായി ഈ സംഭവങ്ങളുമായി സാമ്യം തോന്നിയതിനാൽ കേസിന്റെ അന്വേഷണത്തിന് ഈ കഥ ഉപയോഗിച്ച് തെളിവ് ഉണ്ടാക്കുന്നതുമാണ്  സിനിമയുടെ പ്രമേയം.


ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എഞ്ചീനീയറിംഗ് കോളേജും പുറത്ത് നിന്ന് അവിടെ പഠിക്കുവാൻ വരുന്ന നഗരവാസികളായ കുട്ടികളും, അവരുടെ സംസ്കാരവും കോളേജിന് പുറത്തുള്ള     പ്ല്ളസ് ടു സ്കൂളിലേക്കും പടരുബോൾ ,ആ മോഹവലയത്തിൽ വീണു പോകുന്ന സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾ .അറിവിൽ നിന്ന് സ്വപ്നങ്ങൾ ഉണ്ടാകുന്നതും, സ്വപനങ്ങളിൽ നിന്ന് ആഗ്രഹങ്ങളും ,ആ ആഗ്രഹ നിവർത്തിക്കായി ഏതറ്റം വരെയും  പോകാമെന്ന പുതിയ ജീവിത പാഠം ജീവിതത്തിൽ പകർത്തിയവരുടെ കൈകളിൽ നിന്ന് തന്റെ കൂട്ടുകാരിയെ മോചിപ്പിക്കാൻ അനുഭവങ്ങളുടെ തീജ്വാലയിൽ മൂർച്ച വരുത്തിയ  ആയുധമായി ഒരു പെൺകുട്ടിയും ,  അവളോടൊപ്പം അതിർത്തി കടന്ന് ജോലിക്ക് എത്തിയ തമിഴ് യുവാവും ചേരുന്നതോടെ അറിവും ,അനുഭവവും , പ്രണയവും , പ്രതികാരവും ജീവിതത്തിൽ ഏങ്ങനെ പ്രതിഫലിക്കും എന്നുള്ളതിന്റെ അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം.


കൃഷ്ണകുമാർ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായും, പി.സി ജോർജ്ജ് എം.എൽ. എ എസ്.പിയും ഈ സിനിമയിൽ അഭിനയിക്കുന്നു. ബിനീഷ് ബാസ്റ്റിൻ ,രാജേഷ് ശർമ്മ , കനി കുസൃതി ,രാജീവ് രംഗൻ, നീന കുറുപ്പ് , കവിതാശ്രീ ,ബ്രൂസ് ലി രാജേഷ്, നിമിഷ ,ദീപുൽ എം.ആർ ,അഭിലാഷ് ഹുസൈൻ, സെയാനി ജോസഫ് എന്നിവർ അഭിനയിക്കുന്നു. ഇവരോടൊപ്പം  ഷിനാസ് യഹിയ, അശ്വതി ജൂഗേഷ്, ജോബി ആന്റണി, മീര നായർ, നിരഞ്ജൻ എബ്രാഹാം , വിഷ്ണു, ശിവറാം ,അരുൺ, സെൽവൻ റിയാസ്, ഷിബു, ഷാജി, ബിജോയ് , സുൾഫിക്കർ , സന്തോഷ് മേവട ,അജയക്കുട്ടി, സംഗീത എന്നിവരും അഭിനയിക്കുന്നു.


ഗാനരചന- സത്യരാജ് കടയിൽ, ഉദയൻ ഹരിത. സംഗീതം - അനൂപ് ജേക്കബ്. ക്യാമറ - ലിജു മാത്യൂ. എഡിറ്റിംഗ് - അഭിലാഷ് വിശ്വനാഥ്, അജ്മൽ സാബു. സംഘട്ടനം - ബ്രൂസ് ലി രാജേഷ്.  മേക്കപ്പ് - മനീഷ്. എൻസൈൻ മീഡിയായുടെ ബാനറിൽ ടി.എ. മജീദാണ് തിക്കുച്ചിയും പനിത്തുള്ളിയും നിർമ്മിച്ചിരിക്കുന്നത്.


മിത്രന്റെ തിരക്കഥയിൽ മിത്രനും നൗഫലുദീനും ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളാണ് സിനിമയിൽ കൂടുതലും അഭിനയിച്ചിരിക്കുന്നത്.


തമിഴും, മലയാളവും ചേർന്നുള്ള പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ്. പുതുമുഖ താരങ്ങളുടെ അഭിനയം മികച്ചതായി .

റേറ്റിംഗ് - 2.5 / 5.               
സലിം പി. ചാക്കോ

No comments:

Powered by Blogger.