വിനായകൻ കരിന്തണ്ടൻ - സംവിധായിക ലീല.



മലയാളത്തിലെ ആദ്യത്തെ ആദിവാസി സംവിധായികയായ ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിന്തണ്ടൻ. വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടൻ മൂപ്പന്റെ കഥയാണ് ഈ സിനിമ. ബ്രിട്ടിഷുകാർ വെടിവെച്ചുകൊന്ന ആദ്യ രക്തസാക്ഷിയാണ് കരിന്തണ്ടൻ. അടിവാരത്തിൽ നിന്നും ലക്കടിയിലേക്കുള്ള എളുപ്പവഴി കണ്ടെത്തിയപ്പോൾ ബ്രിട്ടീഷ് സംഘത്തിന് സന്തോഷം അടക്കാനായില്ല. വയനാടൻ കാടിനെയറിഞ്ഞ കരിന്തണ്ടന്റെ സഹായത്തോടെ പുതിയൊരു പാത അവിടെ തുറക്കുകയായിരുന്നു. പക്ഷെ വെള്ളക്കാരുടെ കറുത്ത മനസ്സിൽ അപ്പോൾ മറ്റൊരു പദ്ധതി ഉരുക്കൂടുകയായിരുന്നു. ഈ പാതയ്ക്ക് കാരണക്കാരനായ കരിന്തണ്ടൻ ഇനി ജീവിച്ചിരിക്കേണ്ട. ഒരു നാൾ രാത്രി കരിന്തണ്ടൻ ഉറങ്ങാൻ കിടന്നപ്പോൾ ഊരി വച്ചിരുന്ന വള വെള്ളക്കാർ കൈക്കലാക്കി .തന്റെ അധികാരത്തിന്റെ ചിഹ്നമായ വള കാണാത്തതിനാൽ തന്റെ കുലത്തെ നയിക്കാനുള്ള അധികാരം നഷ്ടമാകുമെന്നറിയാവുന്ന കരിന്തണ്ടൻ മാനസിക വിഷമത്തോടെ കഴിയുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് കരിന്തണ്ടന്റെ പ്രമേയം.



No comments:

Powered by Blogger.