ത്രില്ലർ സ്വഭാവത്തിലുള്ള ഇമോഷണൽ ഡ്രാമയാണ് മറഡോണ .



നായകനായ മറഡോണയുടെ അതിജീവനത്തിനായുള്ള ഓട്ടമാണ് ഈ സിനിമ. വഴിയെ പോകുന്ന ഒരു വയ്യാവേലിയെ വലിച്ച്  തോളിലിട്ട് ,അതിൽ നിന്നും രക്ഷപ്പെടാനായി നടത്തുന്ന അഭ്യാസമാണ് മറഡോണ .

അവതരണത്തിലെ വ്യതസ്തയും പുതുമയുമാണ് മറഡോണയുടെ ലെവൽ മാറ്റുന്നത്. മറഡോണ എന്ന ക്രിമിനലിന്റെ വിവിധ മുഖങ്ങൾ ടോവിനോ മനോഹരമായി അവതരിപ്പിച്ചു. സുധിയായി ടിറ്റോ വിൽസണും തിളങ്ങി.


നവാഗതനായ വിഷ്ണു നാരായണൻ ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. ദൈനംദിന ജീവിതത്തിനടയിൽ കണ്ടുമുട്ടുന്ന പലരുടെയും അടുപ്പം മറഡോണയിൽ ഉണ്ടാക്കുന്ന രസകരമായ മാറ്റങ്ങളാണ് സിനിമ പറയുന്നത് . ശരണ്യയാണ് നായിക. ടിറ്റോ വിൽസൺ, ചെമ്പൻ വിനോദ് ജോസ്, ശാലു റഹിം, കിച്ചു, നിസാർ, ജീൻ ഭാസ്കർ , ഹരി നാരായണ വർമ്മ , നിരഞ്ജൻ ,ലിയോണ ലിഷോയ് , മായ മോനോൻ ,ദിവ്യ തുടങ്ങിയവരും റാംബോ എന്ന പട്ടിക്കുട്ടിയും മറഡോണയിൽ അഭിനയിക്കുന്നു. എസ്. വിനോദ് കുമാറാണ് മറഡോണ നിർമ്മിക്കുന്നത്.

ദിപക് സി. മോനോന്റെ ക്യാമറ വർക്കും ,സുശിൽ ശ്യാമിന്റെ സംഗീതവും എടുത്ത് പറയാം .   കൃഷ്ണമൂർത്തിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്ല മൂഡ് ഉണ്ടാക്കാൻ കഴിഞ്ഞു. 

റേറ്റിംഗ് - 3/5 .                     
സലിം പി. ചാക്കോ .

No comments:

Powered by Blogger.