സകലകലാശാലയിൽ നീരൻജ് മണിയൻപിള്ള രാജു നായകനാകുന്നു.


"സകലകലാശാലയിൽ നായകൻ നിരൻജ്  മണിയൻപിള്ള രാജു ".
ഷാജി മുത്തേടൻ നിർമ്മിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ്സ് ചിത്രമായ സകലകലാശാലയിൽ നിരൻജ് മണിയൻപിള്ള രാജു നായകനാകുന്നു. നർമ്മത്തിന് ഏറെ പ്രാധാന്യം നൽകുന്ന Campus entertainer ന് തിരക്കഥ രചിച്ചിരിക്കുന്നത് "ബഡായി ബംഗ്ലാവ്'' എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസും ചേർന്നാണ്. ചിത്രത്തിൽ, ധർമ്മജൻ ബോൽഗാട്ടി, ടിനി ടോം, ശ്രീകാന്ത് മുരളി, കുക്കു സുഹൈദ്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, തമിഴ് താരം രമേഷ് തിലക്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു,ഇവർക്കക്കാപ്പം 40 ഓളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കും.സംഗീതം എബി ടോം, കലാസംവിധാനം: സഹസ് ബാല, എഡിറ്റർ; റിയാസ്.
പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ.

No comments:

Powered by Blogger.