കോമഡി + ലൗ + ആക്ഷൻ + ഡ്രാമ = ഒരു പഴയ ബോംബ് കഥ.


പതിവ് കോമഡി ചിത്രങ്ങളിൽ നിന്നും വ്യതസ്തമായി ഷാഫി ഒരുക്കുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. തിരക്കഥാകൃത്ത് ബിബിൻ ജോർജ് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഒരു മലയോര ഗ്രാമമായ മുത്ത് കോടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അംഗവൈകല്യമുള്ള ശ്രീക്കുട്ടൻ അവന്റെ പരിമിതികളെ മറികടന്ന് അച്ഛനും, അനുജത്തിയും അടങ്ങുന്ന കുടു:ബത്തിനായി കഷ്ടപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. പരിമിതികളെ അതിജീവിച്ച ഒരു  നായകൻ ജീവിതത്തിലും സിനിമയിലും ഒരുപോലെയാകുന്നു.  ശ്രീക്കുട്ടനായി  ബിബിൻ ജോർജ്ജും ,ശ്രുതിയായി പ്രയാഗ മാർട്ടിനും, ഭവ്യനായി ഹരീഷ് കണാരനും അഭിനയിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ അതിഥിതാരമായി വേഷമിടുന്നു. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ , വിജയരാഘവൻ , ബിജു         കുട്ടൻ , ശ്രീവിദ്യ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട് ,സുനിൽ സുഗദ ,സന്തോഷ് കീഴാറ്റൂർ , ഷഫീഖ് ,ദിനേശ് പ്രഭാകർ ,കലാഭവൻ ഹനീഫ്, സാജൻ പള്ളുരുത്തി, സോഹൻ സീനുലാൽ  ,ബൈജു ഏഴുപുന്ന ,ജയ്സ്  ജോസ്,  ബിന്ദു തൃക്കാക്കര ,ആരാധ്യ ,  ആമേയ ,പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

കഥ, തിരക്കഥ - ബിൻജു  ജോസഫ്, സുനിൽ കർമ്മ . ഗാനരചന - ഹരി നാരായണൻ ,അജീഷ് ദാസൻ. സംഗീതം - അരുൺ രാജ് .എഡിറ്റർ - വി. സാജൻ. ക്യാമറ - വിനോദ് ഇല്ലംപ്പള്ളി .പശ്ചാത്തല സംഗീതം - ബിജി ബാൽ .പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ .യു.ജി.എം എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സഖറിയ തോമസ്, അൽവിൻ ആന്റണി, ജിജോ കാവനാൽ ,ശ്രീജിത്ത് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയൊരുക്കി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച തിരക്കഥാകൃത്താണ് ബിബിൻ ജോർജ്.  തന്റെ ആദ്യ നായക വേഷം തന്നെ മനോഹരമായി അവതരിപ്പിച്ച് ബിബിൻ ശ്രദ്ധ നേടി കഴിഞ്ഞു. അംഗപരിമതിയെ മറികടന്നുള്ള  അഭിനയമാണ് ബിബിൻ കാഴ്ചവെയ്ക്കുന്നത്. ആക്ഷനും ഡാൻസും ഒക്കെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു.ബിൻജു  ജോസഫിന്റെയും  ,സുനിൽ കർമ്മയുടെയും തിരക്കഥ മികവുറ്റതായി.  . വിനോദ് ഇല്ലംപ്പള്ളിയുടെ ക്യാമറ വർക്ക് എടുത്ത് പറയാം.  ഹരീഷ് കണാരന്റെ കോമഡി രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് . കലാഭവൻ ഷാജോണിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായി ഒരുക്കാൻ സംവിധായകൻ ഷാഫിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.   കോതമംഗലത്തെ ചില പ്രദേശങ്ങളുടെ ഗ്രാമീണഭംഗി  സിനിമയ്ക്ക് മാറ്റ് കൂട്ടി. 

റേറ്റിംഗ് - 3.5 / 5 .                             
സലിം പി. ചാക്കോ

No comments:

Powered by Blogger.