ഹനാന്റെ ദുരിതമറിഞ്ഞാണ് അഭിനയിക്കാൻ അവസരം നൽകിയത്. യഥാർത്ഥ്യം എവരും മനസിലാക്കണം. - അരുൺ ഗോപി.കൊച്ചി- പാലാരിവട്ടം തമ്മനത്ത് കോളേജ് യൂണിഫോം ധരിച്ച് മീൻ വിൽപ്പനയക്കിറക്കിയ ഹനാൻ എന്ന പെൺകുട്ടിയെ സിനിമയ്ക്കായി അഭിനയിപ്പിച്ചതാണെന്നന്ന ആരോപണം സംവിധായകൽ അരുൺ ഗോപി നിഷേധിച്ചു.

നാളെ ( ജൂലൈ 27) ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ഇപ്പോഴത്തെ സംഭവങ്ങൾ എല്ലാം അരോപണങ്ങൾ മാത്രമാണെന്ന് അരുൺ ഗോപി പറഞ്ഞു. ഹനാന്റെ അവസ്ഥ മനസിലാക്കി സിനിമയിൽ അവസരം നൽകാൻ തയ്യാറാണെന്നാണ് താൻ പറഞ്ഞതെന്ന് അരുൺ ഗോപി പറയുന്നു.

നാളെ ഷൂട്ടിംഗ് തുടങ്ങുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരത്തിൽ ഒരു പരസ്യം ആവശ്യമില്ല. പെൺകുട്ടിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ്, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞത് ശരിയാണ്. ഈ യഥാർത്ഥ്യം  മനസിലാക്കാതെയാണ് തനിക്ക് എതിരെ ചിലർ ആരോപണം ഉന്നയിക്കുന്നത്. സിനിമയെടുക്കുന്ന താനും, ഹനാൻ എന്ന പെൺക്കുട്ടിയും  ഇവിടെ തന്നെ ഉണ്ടാകുമെന്നും അരുൺ ഗോപി സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസിനോട് പറഞ്ഞു.       

സലിം പി. ചാക്കോ .

No comments:

Powered by Blogger.