ടോമിച്ചൻ മുളകുപ്പാടത്തിന്റെ പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് .


ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ പൂജ നടന്നു. മോഹൻലാൽ, ഭാര്യ സുചിത്ര , ആസിഫ് അലി, സംവിധായകൻ കെ.മധു, ആൻറണി പെരുമ്പാവൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്.


ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ  ചിത്രത്തിന്റെ പേരിനോട് സാമ്യമുള്ളതിനാലാണ്  ഇരുപത്തിയൊന്നാം നൂറ്റാണ്ട് not A DON ST❤RY എന്ന തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത് .  മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജൂലൈ 23 ന് കാഞ്ഞിരപ്പള്ളിയിൽ ഷൂട്ടിംഗ് ആരംഭിക്കും .

No comments:

Powered by Blogger.