മോഹൻലാലിന്റെ നീരാളി ത്രില്ലർ ഡ്രാമയാണ് .സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ വർക്കാണ് ഹൈലൈറ്റ്.



മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ബാംഗ്ളൂരിൽ നിന്ന് കോഴിക്കോട്ടെക്കുള്ള യാത്ര മദ്ധ്യേ കർണ്ണാടക ബോർഡർ കഴിഞ്ഞ് കേരളത്തിലേക്ക് കടക്കുന്ന വാഹനം കാട്ടിൽ വച്ച് അപകടത്തിൽപെട്ട് , അഗാധമായ  കൊക്കയ്ക്കും ജീവനുമിടയിലുള്ള നൂലിറമ്പിൽ തങ്ങി കിടക്കന്നു. മരണത്തെ മുഖാമുഖം കാണുന്ന സണ്ണി ജോർജ്ജിന്റെയും, വീരപ്പന്റെയും കഥയാണ് സിനിമയുടെ പ്രമേയം. തൂങ്ങി കിടക്കുന്ന വണ്ടിക്കുള്ളിലെ രണ്ട് യാത്രക്കാരുടെ  നിസ്സഹായതയിലുടെയാണ് നീരാളി മുന്നോട്ട് പോകുന്നത്.


സണ്ണി ജോർജ്ജായി മോഹൻലാലും, വീരപ്പനായി സുരാജ് വെഞ്ഞാറംമൂടും, മോളിയായി നാദിയ മൊയ്തുവും വേഷമിടുന്നു.                          പാർവ്വതി നായർ , നാസർ,  സംവിധായകൻ ദിലീഷ് പോത്തൻ, മേഘമാത്യൂ ,       ബിനിഷ്  കൊടിയേരി ,സന്ദീപ് നാരായണൻ, എന്നിവരും നീരാളിയിൽ അഭിനയിക്കുന്നു.



ദസ്തോല, എസ്. ആർ.കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്     അജോയ് വർമ്മ . നവാഗതനായ സാജു തോമസ് തിരക്കഥയും ,സന്തോഷ് തുണ്ടിയിൽ ക്യാമറയും, ഗാനരചന റഫീഖ് അഹമ്മദും, സന്തോഷ് വർമ്മയും ,പി.ടി. ബിനുവും ,സംഗീതം സ്റ്റീഫൻ ദേവസ്സിയും നിർവ്വഹിക്കുന്നു.സജിത്ത് ഉണ്ണികൃഷ്ണനും ,അജോയ് വർമ്മയും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ളത്.


മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ ചിത്രം കൂടിയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം നാദിയ മൊയ്തു മലയാള സിനിമയിൽ തിരികെ എത്തിയ സിനിമയാണ് നീരാളി.



മൂൺ ഷോർട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നീരാളി നിർമ്മിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം , മായാനദി എന്നി ചിത്രങ്ങൾ നിർമ്മിച്ചതും മൂൺഷോർട്ട് എന്റർടൈൻമെന്റായിരുന്നു.

രത്നങ്ങളെക്കുറിച്ച് റിസർച്ച് നടത്തുന്ന ഒരു ജമ്മോളജിസ്റ്റായി മോഹൻലാലും, വീരു എന്ന വീരപ്പനായി സുരാജ് വെഞ്ഞാറംമൂടും തിളങ്ങി. സിനിമയുടെ ഹൈലൈറ്റ് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ വർക്ക് തന്നെയാണ്.  നീരാളി റോഡ് മൂവി ഗണത്തിൽപ്പെടുത്താം.  മോഹൻലാൽ പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടു.  നല്ല സിനിമകളുടെ കൂട്ടത്തിൽ നീരാളിയെ ഉൾപ്പെടുത്താം.  പുത്തൻ പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ നീരാളിയെ സ്വീകരിക്കുമെന്ന് കരുതാം.
റേറ്റിംഗ് - 3.5 / 5.     
സലിം പി. ചാക്കോ .





No comments:

Powered by Blogger.