ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷൻ ലോഗോ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.എറണാകുളം : ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ ഔദ്യോദിക പ്രഖ്യാപനവും ലോഗോ റിലീസും ശ്രീ മോഹൻലാൽ എറണാകുളത്ത് നിർവ്വഹിച്ചു .

ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, രൺജി പണിക്കർ, സിദ്ദിഖ്, സലാം ബാപ്പു എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ജോഷി, ലാൽ, ഭദ്രൻ, രഞ്ജിത് ശങ്കർ, ഷാഫി, റാഫി, മേക്കാട്ടിൻ, റോഷൻ ആൻഡ്രുസ്, ഷാജോൺ കാര്യാൽ, സുന്ദർ ദാസ്, ജിബു ജേക്കബ്,  സിദ്ധാർഥ് ശിവ , രേവതി എസ് വർമ്മ, സുജിത് വാസുദേവ്, സോഹൻ സീനുലാൽ, അരുൺ ഗോപി, റോഷ്‌നി ദിനകർ, വൈ എസ് ജയസൂര്യ, ആലപ്പി അഷ്‌റഫ്, ജോസ് തോമസ്, സോഹൻ ലാൽ, കെ കെ  ഹരിദാസ്, ജോണി ആന്റണി, ജിനു എബ്രഹാം , നേമം പുഷ്പരാജ്, അക്കു അക്ബർ, ഷിബു ഗംഗാധരൻ, അനൂപ് കണ്ണൻ,   സാജിദ് യഹിയ, വ്യാസൻ എടവനക്കാട്  , ടോം ഇമ്മട്ടി, അനീഷ് ഉപാസന, ഓ എസ്‌. ഗിരീഷ്, , ജയകുമാർ, മുസ്തഫ, ബൈജുരാജ് ചേകവർ  തുടങ്ങി  മലയാള സിനിമയിലെ എഴുപതോളം സംവിധായകർ പങ്കെടുത്തു .

ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും സാങ്കേതിക പ്രവർത്തകരുമാണ് ചിത്രങ്ങൾ കണ്ട് വിലയിരുത്തുക . മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം ഒരു ലക്ഷം  , അമ്പതിനായിരം , ഇരുപത്തി അയ്യായിരം  എന്നിങ്ങനെ പ്രൈസ് മണിയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും നല്‍കുന്നതാണ്.

ഇംഗ്ലീഷിലും ഇന്ത്യൻ പ്രാദേശിക ഭാഷകളിലുമുള്ള ചിത്രങ്ങൾ അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ നിര്‍ബന്ധമാണ്‌. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ, എന്നിവർക്കും അവാർഡുകൾ ഉണ്ടായിരിക്കും. എന്‍ട്രികളിൽ നിന്ന് മികച്ച ക്യാമ്പസ് ഫിലിമിന് പ്രത്യേക പുരസ്ക്കാരം നൽകുന്നതായിരിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റിൽ കൂടരുത്. എന്‍ട്രികൾ 2018 സെപ്തംബർ 15 മുൻപ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.fefkadirectors.com സന്ദര്‍ശിക്കുക
FB Page: www.facebook.com/fefkadu
Email- fefkadirectors@gmail.com
Ph: 0484 –2408156, 2408005, 09544342226

No comments:

Powered by Blogger.