മലയാള സിനിമ കഴിഞ്ഞ ആറ് മാസം - 91 സിനിമകൾ തിയേറ്ററുകളിൽ എത്തി. ബഹുഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ടു.

2018 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ 91 സിനിമകളാണ് തീയേറ്ററുകളിൽ എത്തിയത്. ബഹുഭൂരിപക്ഷം  സിനിമകളും സംവിധാനം ചെയ്തത് നവാഗതരാണ്. ഇതിൽ ബഹു ഭൂരിപക്ഷം സിനിമകളും  വികലമായ സൃഷ്ടികൾ ആയിരുന്നു .തൻമുലം പല സിനിമകളും വിജയിച്ചില്ല എന്നതാണ് യഥാർത്ഥ്യം .

ദാവൻജിമൂല ഗ്രാൻഡ് പ്രിക്സ് ,ഈട ,സഖാവിന്റെ പ്രിയസഖി,  ദൈവമെ കൈ തോഴാം K. കുമാറാകണം ,ക്വീൻ ,  കാർബൺ, ശിക്കാരി ശംഭു, ആദി ,ബാഗമതി , സ്ട്രീറ്റ് ലൈറ്റ്സ്, ഹേയ് ജൂഡ്, ആമി, കഥ പറഞ്ഞ കഥ, കളി, റോസാപ്പൂ ,അങ്കനരാജ്യത്തെ ജിമ്മൻമാർ ,ക്യാപ്റ്റൻ, കല്ലായി F.M ,കുഞ്ഞുദൈവം ,നിമിഷം, ബോൺസായി, കല വിപ്ലവം പ്രണയം, കല്യാണം, കിണർ, മൂന്നാം നിയമം, പാതിരകാലം ,ഖലീഫ ,മുഖ്യൻ ,സുഖമാണോ ദാവീദെ ,തേനീച്ചയും പീരങ്കി പടയും, 21 ഡയമണ്ട്സ്‌, ചാർമിനാർ ,മട്ടാഞ്ചേരി ,പൂമരം ,ഇര ,ഷാഡോ ,ഷീർക്ക്, ലോലൻസ് ,എസ്. ദുർഗ്ഗ ,സുഡാനി ഫ്രം നൈജീരിയ, കുട്ടനാടൻ മാർപ്പാപ്പാ ,വികടകുമാരൻ ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ആളൊരുക്കം ,ഒരായിരം കിനാക്കൾ ,പരോൾ ,  മെർക്കുറി .പഞ്ചവർണ്ണതത്ത, കമ്മാരസംഭവം ,മോഹൻലാൽ ,സുവർണ്ണപുരുഷൻ,            തോബാമ  ,അരവിന്ദന്റെ അതിഥികൾ ,അങ്കിൾ ,  ചാണക്യതന്ത്രം, ആഭാസം ,എന്റെ പേര് സൂര്യ എന്റെ വീട്, ഈ .മ.യൗ, ബി.ടെക് ,മഹാനദി ,  കുട്ടൻപ്പിള്ളയുടെ ശിവരാത്രി ,നാം ,പ്രേമസൂത്രം ,2 ഡേയ്സ് ,കൃഷ്ണം ,സ്ഥാനം ,സ്കൂൾ ഡയറി , അഭിയുടെ കഥ അനുവിന്റെയും , അങ്ങനെ ഞാനും പ്രേമിച്ചു, കൈത്തോല ചാത്തൻ ,മഴയത്ത്, പയ്ക്കുട്ടി ,ഭരത് എന്ന ഞാൻ ,ഡസ്റ്റ്ബിൻ ,         ഓറഞ്ച് വാലി ,മരുഭൂമിയിലെ മഴതുള്ളികൾ ,ഉരുക്ക് സതീശൻ, വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി , പ്രേമാഞ്ജലി ,ശ്രീഹളളി, ആഷിഖ് വന്ന ദിവസം, ഞാൻ മേരിക്കുട്ടി, അബ്രഹാമിന്റെ സന്തതികൾ ,പോലീസ് ജൂനിയർ, കിടു , ഒന്നുമറിയാതെ ,        പെട്ടിലാബ്രട്രാ ,കേണലും കിണറും, സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ റിലിസ് ചെയ്തത്.

ഈട,  ക്വീൻ, ശിക്കാരി ശംഭൂ , ആദി ,ഹേയ് ജൂഡ്, ആമി, ക്യാപ്റ്റൻ ,കല വിപ്ലവം പ്രണയം ,കിണർ, പൂമരം, ഇര, എസ്. ദുർഗ്ഗാ ,സുഡാനി ഫ്രം നൈജീരിയ, കുട്ടനാടൻ മാർപാപ്പ ,സ്വാതന്ത്രം അർദ്ധരാത്രിയിൽ ,ആളൊരുക്കം ,പരോൾ, പഞ്ചവർണ്ണ തത്ത ,കമ്മാരസംഭവം ,  മോഹൻലാൽ ,അരവിന്ദന്റെ അതിഥികൾ ,അങ്കിൾ, ചാണക്യതന്ത്രം ,ഈ .മ.യൗ ,ബി.ടെക് ,മഹാനദി ,കാമുകി, കുട്ടൻപിള്ളയുടെ ശിവരാത്രി ,നാം, കൃഷ്ണം, മഴയത്ത്, ശ്രീഹളളി, ഞാൻ മേരിക്കുട്ടി, എബ്രഹാമിന്റെ സന്തതികൾ ,ഒന്നുമറിയാതെ ,സ്വർഗ്ഗക്കുന്നിലെ കുറ്റിയാക്കോസ് എന്നീ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ടത്.


മോഹൻലാൽ, പൃഥിരാജ്‌ ,ദുൽഖർ സൽമാൻ എന്നിവർക്ക് സിനിമകൾ ഉണ്ടായിരുന്നില്ല .മമ്മുട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ മികച്ച വിജയം നേടുന്നു. ജയസൂര്യയുടെ ക്യാപ്റ്റൻ മികച്ച വിജയം നേടുകയും, ഞാൻ മേരിക്കുട്ടി നല്ല കളക്ഷൻ നേടുകയും ചെയ്യുന്നു.  കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവും, കുട്ടൻനാടൻ മാർപ്പാപ്പയും വൻ വിജയം നേടി. ജയറാമിന് പഞ്ചവർണ്ണതത്തയും , ആസിഫ് അലിയ്ക്ക് ബി. ടെകും നേട്ടം ആയി. ഈ. മ.യൗവിലെ അഭിനയ മികവ് മൂലം  വിനായകനും ,ചെമ്പൻ വിനോദ് ജോസിനും നേട്ടമായി. സുഡാനി ഫ്രം നൈജരീയ വൻ കളക്ഷൻ നേടി. ഇതിലെ അഭിനയ മികവിലുടെ           സൗബിൻ സാഹിറും, സാവിത്രി ശ്രീധരനും, സരസ ബാലുശ്ശേരിയും തിളങ്ങി. മോഹൻലാലിലെ  അഭിനയമികവ് മഞ്ജു വാര്യർക്ക് നേട്ടമായി. അനു സിത്താരയും ( ക്യാപ്റ്റൻ ) ,നിമിഷ                 സഞ്ജയനും ( ഈട) തിളങ്ങി.


ശിക്കാരി ശംഭു, ആദി, ക്യാപ്റ്റൻ ,സുഡാനി ഫ്രം നൈജീരിയ ,കുട്ടനാടൻ മാർപാപ്പ ,സ്വാതന്ത്രം അർദ്ധരാത്രിയിൽ ,   പഞ്ചവർണ്ണതത്ത, മോഹൻലാൽ, അരവിന്ദന്റെ അതിഥികൾ ,ഈ.മ. യൗ,      ബി. ടെക്ക് , കാമുകി, കുട്ടൻ പിള്ളയുടെ ശിവരാത്രി ,ഞാൻ മേരിക്കുട്ടി, എബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾ നല്ല വിജയം നേടി.


പ്രണവ് മോഹൻലാലിന്റെ ആദിയും, ശരവൺ മുകേഷിന്റെ കല്യാണവും ,കാളിദാസ് ജയറാമിന്റെ  പൂമരവും ഇക്കാലയളവിലാണ്  റിലിസ് ചെയ്തത് .                         

സലിം പി. ചാക്കോ .





No comments:

Powered by Blogger.