എന്നാലും ശരത് ? - ജൂലൈ 27-ന് റിലിസ് ചെയ്യും .ബാലചന്ദ്രമോനോന്റെ ചലച്ചിത്ര ജീവിതത്തിന്റെ നാൽപതാം വർഷത്തിൽ ഒരു നായകനെയും രണ്ട് നായികമാരെയും അവതരിപ്പിക്കുന്നതോടൊപ്പം നിരവധി പുതുമുഖങ്ങൾക്കും അവസരവും നൽകുകയാണ്. ചാർലിയാണ്  പുതുമുഖ നായകൻ. നിത്യാ ,നിധി എന്നിവരാണ് നായികമാർ. മെറീന മൈക്കിൾ ,മല്ലിക സുകുമാരൻ, അജു വർഗ്ഗീസ്, ഇടവേള ബാബു, കോട്ടയം നസീർ, നോബി ,ജോബി, പൊന്നമ്മ ബാബു, ലക്ഷ്മി പ്രിയ ,റീന, പൂജപ്പുര രാധാകൃഷ്ണൻ , കാര്യവട്ടം ശശികുമാർ ,മോളി കണ്ണമാലി, കുഞ്ചൻ എന്നിവർക്കൊപ്പം ബാലചന്ദ്രമേനോനും സുരഭി ലക്ഷ്മിയും അഭിനയിക്കുന്നു .കൂടാതെ ജോയ് മാത്യൂ, ലാൽജോസ് ,വിജിതമ്പി , മേജർ രവി, ജൂഡ് ആന്റണി ജോസഫ്, ജോഷി മാത്യു, ഏ.കെ സാജൻ എന്നീ സംവിധായകരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന - റഫീഖ് അഹമ്മദ്, ഹരി നാരായണൻ . സംഗീതം - ഔസേപ്പച്ചൻ .നിർമ്മാണം - ആർ. ഹരികുമാർ. ബാലചന്ദ്രമേനോൻ തന്നെയാണ് തിരക്കഥ തയ്യാറാക്കിരിക്കുന്നത്.No comments:

Powered by Blogger.