യുവതാരങ്ങളുമായി ,പുത്തൻ പ്രമേയവുമായി - തീക്കുച്ചിയും പനിത്തുള്ളിയും ജൂലൈ 27 ന് റിലിസ് ചെയ്യും.എൻസൈൻ മീഡിയയുടെ ബാനറിൽ ടി എ മജീദ് നിർമ്മിച്ച്   മിത്രൻ കഥയ്‍ഴുതി മിത്രൻ നൗഫലുദീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തീക്കുച്ചിയും പനിത്തുള്ളിയും.

കേരള - തമിഴ്നാട് അതിർത്തിഗ്രാമമായ വെട്ടിലാകുടിയിൽ  5 വർഷങ്ങൾക്കു മുൻപ്  നടന്ന കൊലപാതക പരമ്പരകളുടെ തുടർന്ന്വേഷഷിക്കാൻ എത്തുന്ന ഹരി എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ  വരികയും.തുടർന്ന്  ക്രൈം നോവലിസ്റ്റായ തനുജയുടെ കഥയുമായി ഈ കുറ്റകൃത്യത്തിന് നല്ല സാമ്യം തോന്നിയതിനാൽ കേസിന്റെ അന്വേഷണത്തിന് കഥ പ്രയോജനപ്പെടുത്തി തെളിവുണ്ടാക്കുന്നതാണ്. ചിത്രത്തിന്റെ പ്രമേയം.

മലയാളം, തമിഴ് സിനിമകളിൽ നിരവധി ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള കൃഷ്ണകുമാർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി വേഷമിടുന്നു.  പി.സി ജോർജ് എസ്  പി യായി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ബിനീഷ് ബാസ്റ്റിൻ, രാജേഷ് ശർമ്മ, കനി കുസൃതി,രാജീവ് രംഗൻ, നീന കുറുപ്പ്, കവിതാശ്രീ, ബ്രൂസ്‌ലി രാജേഷ്, നിമിഷ, ദിപുൽ എം.ആർ, അഭിലാഷ് ഹുസൈൻ ,സ്രെയാനി ജോസഫ് എന്നിവരോടോപ്പോം പുതുമുഖങ്ങളായ ഷിനാസ് യഹിയ, അശ്വതി ജൂഗേഷ്, മീര നായർ, വിഷ്ണു, ശിവറാം, അരുൺ സെൽവൻ, റിയാസ്, ഷിബു, ഷാജി, ബിജോയ് കല്ലേ ലി, നിരഞ്ജൻ എബ്രഹാം, സുൽഫിക്കർ, ജോബി അന്റണി, സന്തോഷ് മേവട, അജയകുട്ടി, സംഗീത എന്നിവർ അഭിനയിക്കുന്നു.

സത്യരാജ് കടയിൽ,ഉദയൻ ഹരിത എന്നിവരിടെ വരികൾക്ക് അനൂപ് ജേക്കബ് സംഗീതം നൽകിയിരിക്കുന്നു.
ക്യാമറ ലിജു മാത്യു , സംഘട്ടനം ബ്രൂസ്‌ലി രാജേഷ്, എഡിറ്റിങ്ങ് അഭിലാഷ് വിശ്വനാഥ് & അജ്മൽ സാബു, മേക്കപ്പ് മനീഷ്.
 ജൂലൈ 27 ന് ചിത്രം തീയറ്ററുകളിൽ എത്തും.

No comments:

Powered by Blogger.