തീക്കുച്ചിയും പനിത്തുള്ളിയും ജുലൈ 27 ന് റിലിസ് ചെയ്യും.


ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എഞ്ചീനീയറിംഗ് കോളേജും പുറത്ത് നിന്ന് അവിടെ പഠിക്കുവാൻ വരുന്ന നഗരവാസികളായ കുട്ടികളും, അവരുടെ സംസ്കാരവും കോളേജിന് പുറത്തുള്ള     പ്ല്ളസ് ടു സ്കൂളിലേക്കും പടരുബോൾ ,ആ മോഹവലയത്തിൽ വീണു പോകുന്ന സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾ .അറിവിൽ നിന്ന് സ്വപ്നങ്ങൾ ഉണ്ടാകുന്നതും, സ്വപനങ്ങളിൽ നിന്ന് ആഗ്രഹങ്ങളും ,ആ ആഗ്രഹ നിവർത്തിക്കായി ഏതറ്റം വരെയും  പോകാമെന്ന പുതിയ ജീവിത പാഠം ജീവിതത്തിൽ പകർത്തിയവരുടെ കൈകളിൽ നിന്ന് തന്റെ കൂട്ടുകാരിയെ മോചിപ്പിക്കാൻ അനുഭവങ്ങളുടെ തീജ്വാലയിൽ മൂർച്ച വരുത്തിയ  ആയുധമായി ഒരു പെൺകുട്ടിയും ,  അവളോടൊപ്പം അതിർത്തി കടന്ന് ജോലിക്ക് എത്തിയ തമിഴ് യുവാവും ചേരുന്നതോടെ അറിവും ,അനുഭവവും , പ്രണയവും , പ്രതികാരവും ജീവിതത്തിൽ ഏങ്ങനെ പ്രതിഫലിക്കും എന്നുള്ളതിന്റെ അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം.


ഷിനാസ് യാഹിയ ,  ദീപുൽ എം. ആർ,
ജോബി ആന്റണി, , കൃഷ്ണകുമാർ, ബിനീഷ് ബാസ്റ്റിൻ ,കനി കുസൃതി ,കവിത ശ്രീ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. മിത്രൻ - നൗഫൽദീനാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ, സംഭാഷണം - മിത്രൻ . എൻസൈൻ മീഡിയായുടെ ബാനറിൽ ടി.എ മജീദാണ് സിനിമയുടെ നിർമ്മാണം .കലാ സംവിധാനം - മോഹൻ ദാസ് .ഗാനരചന - ഉദയൻ , സത്യരാജ് .സംഗീതം - അനൂപ് ജേക്കബ്ബ്. എഡിറ്റിംഗ് - അഭിലാഷ് വിശ്വനാഥ് ,അജ്മൽ സാബു .സംഘട്ടനം - ബ്രൂസ്‌ലി രാജേഷ് . ക്യാമറ - ലിജു മാത്യൂ.  എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് - എസ്.കെ. ശാസ്താംകോട്ട ,മധുസൂദനൻ.


പി.സി. ജോർജ്  എം.എൽ. എ യും  ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

No comments:

Powered by Blogger.