രജനികാന്ത് - അക്ഷയ്കുമാർ - ശങ്കർ ടീമിന്റെ 2.0 നവംബർ 29 ന് അയ്യായിരം തീയേറ്റുകളിൽ റിലീസ് ചെയ്യും.



രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമ 2.0 നവംബർ 29 ന് റിലിസ് ചെയ്യും. അക്ഷയ് കുമാർ, ആമി ജാക്സൺ,    സുദാനാശു  പാണ്ഡെ ,ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവർ അഭിനയിക്കുന്നു .


രചന - എസ്. ശങ്കർ, ബി. ജയമോഹൻ ,അബ്ബാസ് ടയർ വാലാ . സംഗീതം - എ. ആർ. റഹ്മാൻ, ക്യാമറ - നിരവ് ഷാ. എഡിറ്റിംഗ് - ആന്റണി.

തമിഴ് ,ഹിന്ദി ഭാഷകളിലാണ് സിനിമ എത്തുന്നത്. 500 കോടി രൂപയാണ് സിനിമയുടെ ചെലവ്. ലൈസ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്.

രജനികാന്ത് ഡോ. വസീഗരനായും &  ചിറ്റിയായും , അക്ഷയ്കുമാർ ഡോ. റിച്ചാർഡായും അഭിനയിക്കുന്നു .


No comments:

Powered by Blogger.