മോഹൻലാൽ - രഞ്ജിത്ത് ചിത്രം DRAമാ .ലോഹത്തിന് ശേഷം രഞ്ജിത്ത് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് DRAമാ.ലണ്ടനിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ കനിഹ, സിദ്ദിഖ്, ദിലീഷ് പോത്തൻ ,ടിനി ടോം, സുരേഷ് കൃഷ്ണ, ബൈജു, ജോണി ആന്റണി, ശ്യാമപ്രസാദ് എന്നിവർ അഭിനയിക്കുന്നു. മോഹൻലാലിന്റെ പുതിയ മാജിക് എന്ന ടാഗ് ലൈനോടു കൂടിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ല. വർണ്ണ ചിത്ര ലുഡ് ലൈൻ പ്രൊഡക്ഷൻസിന്റെയും, ലില്ലിപാഡ് മോഷൻ പിക്ചേഴ്സിനെയും ബാനറിൽ എം.കെ. നാസർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് DRAമാ നിർമ്മിക്കുന്നത്. അഴകപ്പൻ ക്യാമറയും, പ്രശാന്ത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.