മേരിക്കുട്ടി ഷീറോയാണ് , മികച്ച തിരക്കഥയിൽ ജയസൂര്യയുടെ അഭിനയ തിളക്കം.


നൻമയുള്ള ചിത്രമാണ് ഞാൻ  മേരിക്കുട്ടി. ആണിന്റെയും പെണ്ണിന്റെയും കഥ പറയുന്ന മലയാള സിനിമയിലേക്ക് ട്രാൻസ്ജൻഡറുടെ ജീവിതവുമായി എത്തുന്ന മനോഹര സിനിമയാണിത്. ജയസൂര്യ തന്നെയാണ് ആൺ ശരീരം ഉപേക്ഷിച്ച് പെണ്ണായി മാറിയ മേരിക്കുട്ടിയെന്ന ടൈറ്റിൽ റോളിൽ എത്തുന്നത്.


മലയാള സിനിമയിൽ   ട്രാൻസ്ജെൻഡേഴ്സിനെ       ഇന്നേവരെ  കാണിച്ചിരിക്കുന്നത് ഹാസ്യത്തിന് മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ് ഞാൻ  മേരിക്കുട്ടി എത്രത്തോളം വേറിട്ട് നിൽക്കുന്ന ചലച്ചിത്രാനുഭവമായിരിക്കു മെന്ന് മനസിലാവുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതക്കായി  ഏതെറ്റംവരെയും പോകാൻ മടിക്കാത്ത ജയസൂര്യയുടെ സിനിമ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയാണ് മേരിക്കുട്ടി.



സമൂഹത്തോട് ചേർന്ന് നിൽക്കുമ്പോഴും അകറ്റി നിർത്തപ്പെടാൻ വിധിക്കപ്പെട്ട ട്രാൻസ്ജെൻഡേഴ്സിന്റെ കഥ പറയുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. മേരിക്കുട്ടി എന്ന ട്രാൻസ്ജെഡർ കഥാപാത്രമായുള്ള ജയസൂര്യയുടെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. പൊതു സമൂഹത്തിന് അകച്ച തോന്നുന്ന ഒരു വിഭാഗം മനുഷ്യരാണ് ട്രാൻസ്ജെൻ ഡേഴ്സ്. സമൂഹത്തിലെ അഭിപ്രായങ്ങളിൽ നിന്ന് വേറിട്ട് ചിന്തിക്കുന്നവർക്ക് പോലും ഇവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.


ജയസൂര്യയും  രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഞാൻ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗ്ഗീസ്, ജോജു ജോർജ്ജ്, സിദ്ധാർത്ഥ് ശിവ ,വി.കെ. ബൈജു,  ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, ജൂവൽ മേരി, മാളവിക മേനോൻ , ശോഭ മോഹൻ, ബേബി പ്രാർത്ഥന എന്നിവരും അഭിനയിക്കുന്നു.



തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പൊതു സമൂഹത്തിലെ ചിലരുടെ അനാവശ്യ ഇടപെടിലുകളും ,പോലീസ് സമീപനങ്ങളും  നന്നായി ചിത്രീകരിച്ചിരിക്കുന്നു. കഴിവാണ് മാനദണ്ഡമെന്ന പ്രഖ്യാപനവും നന്നായി. എല്ലാത്തരം പ്രേക്ഷകകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ .രഞ്ജിത്ത് ശങ്കറുടെ സംവിധാനമികവ് എടുത്ത് പറയാം. ജയസൂര്യ സൂപ്പർ സ്റ്റാർ പദവിലേക്ക് എത്തുകയാണ് ഈ സിനിമയിലൂടെ. മികച്ച സിനിമകളുടെ കൂട്ടത്തിലേക്ക് ഞാൻ മേരിക്കുട്ടിയും എത്തി.

റേറ്റിംഗ് - 4/5 .                   
സലിം പി. ചാക്കോ .

No comments:

Powered by Blogger.