പുതിയ പ്രമേയവുമായി ഒന്നുമറിയാതെ.


വ്യതസ്ത പ്രമേയവുമായാണ്  ഒന്നുമറിയാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. സജീവ് വ്യാസയാണ്  ഒന്നുമറിയാതെ സംവിധാനം ചെയ്തിരിക്കുന്നത്. അൻസാറിന്റെ അഭിനയ മികവ് എടുത്ത് പറയാം. മധുരിമ, രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ , സജിത് കണ്ണൻ, ബിജിൽ ബാബു, റെജി വർഗ്ഗിസ് ,അനിൽ രംഗപ്രഭാത്, മാസ്റ്റർ ആര്യമാൻ, ദിയാലക്ഷ്മി എന്നിവർ അഭിനയിക്കുന്നു. സംവിധായകൻ തന്നെയാണ് ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്.

നിർമ്മാണം - അൻസാർ യു.എച്ച്, തിരക്കഥ - എസ്.കെ. വില്യൻ ,ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം ,പശ്ചാത്തല സംഗീതം, ആലാപനം - കിളിമാനൂർ രാമവർമ്മ , എഡിറ്റർ - വിമൽകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സജി അഞ്ചൽ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട് ,പി.ആർ.ഓ - അജയ് തുണ്ടത്തിൽ, കല - വിനോദ് വിജയ് ,ബാനർ - സെവൻഡെ മീഡിയ ,         അവതരണം - രസ്ന എന്റർടെയ്ൻമെന്റ്.  കാലിക പ്രസക്തിയുള്ള  ഒരു വിഷയമാണ് ഒന്നുമറിയാതെ ചർച്ച ചെയ്യുന്നത്.


പുതുമയുള്ള ചിത്രമായി ഒന്നുമറിയാതെ പരിഗണിക്കാം. പുതുമുഖങ്ങളാണ് ഒന്നുമറിയാതെയിൽ അഭിനയിച്ചിരിക്കുന്നതിൽ ബഹുഭൂരിപക്ഷവും. നല്ല സിനിമയെ സ്നേഹിക്കുന്നവർ ഈ സിനിമയെ സ്വീകരിക്കും.

റേറ്റിംഗ് - 3/5 .

No comments:

Powered by Blogger.