അഞ്ജലിമേനോന്റെ കൂടെ ജൂലൈ ആറിന് റിലിസ് ചെയ്യും.

പൃഥിരാജ് സുകുമാരൻ, നസ്രിയ, പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലിമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. എം. രഞ്ജിത്താണ് കൂടെ നിർമ്മിക്കുന്നത്. വ്യക്തികൾ തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ജൂലൈ ആറിന് രജപുത്ര കൂടെ തീയേറ്ററുകളിൽ എത്തിക്കും

എഡിറ്റർ - പ്രവീൺ പ്രഭാകർ, ക്യാമറ - ലിറ്റിൽ സ്വയമ്പ്, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - എം. ജയചന്ദ്രൻ ,രഘു ദീക്ഷിത് , പ്രൊഡക്ഷൻ കൺട്രോളർ - മധു പൊതുവാൾ .

2014-ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന മറാത്തി ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കാണ് കൂടെ. സഹോദരി - സഹോദരബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററും കൂടെയുടെ പോസ്റ്ററും തമ്മിലും സാമ്യമുണ്ട്.


No comments:

Powered by Blogger.