മലയാള സിനിമയുടെ സ്വന്തം ലോഹിതദാസ്



2009 ജൂൺ 29ന് മലയാള സിനിമയുടെ സ്വന്തം ലോഹിയേട്ടൻ മരണത്തിന് കിഴടങ്ങി. മലയാള സിനിമ മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഏ.കെ ലോഹിതദാസ് . ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലുടെ അദ്ദേഹം മലയാള സിനിമയെ ധന്യമാക്കി. പത്മരാജൻ, ഭരതൻ, എം.ടി എന്നിവർക്ക് ശേഷം ശക്തമായ തിരക്കഥകൾ മലയാള സിനിമയക്ക് നൽകിയ എഴുത്തുകാരനാണ് അദ്ദേഹം.  തിരക്കഥാകൃത്ത് ,സംവിധായകൻ ,എന്നിവയ്ക്ക് പുറമെ നിർമ്മാതാവ്, നാടകകൃത്ത്., ചെറുകഥാകൃത്ത് എന്നിങ്ങനെയുള്ള മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതി കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക്  പ്രവേശിക്കുന്നത് .1987 ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവർത്തനത്തിന് തിരക്കഥയെഴുതി കൊണ്ട്  മലയാള സിനിമ രംഗത്ത് എത്തി. ബാലൻ മാഷ് എന്ന കഥാപാത്രത്തിന് ജൻമം നൽകിയ ലോഹിയുടെ തിരക്കഥ മലയാള സിനിമ ലോകത്ത് പുതിയ അനുഭവമായിരുന്നു.

കേരളീയ ജിവിതത്തെ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിന്റെ സിനിമകൾ പ്രശസ്തമാണ്. പൊതുവെ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും വാണിജ്യപരമായി വിജയം നേടുകയും ചെയ്തിരുന്നു. 1997-ൽ ഭൂതകണ്ണാടി എന്ന സിനിമയിലുടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തിയത് .കാരുണ്യം, ഓർമ്മച്ചെപ്പ് ,കന്മദം ,അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ ,കസ്തൂരിമാൻ ,ചക്രം ,കസ്തൂരിമാൻ (തമിഴ്) ,ചക്കരമുത്ത് ,നിവേദ്യം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ. ഉദയനാണ് താരം, ദി ക്യാമ്പസ് ,സ്റ്റോപ്പ് വയലൻസ് ,വീണ്ടും ചില വീട്ടുകാര്യങ്ങൾ ,ആധാരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കസ്തൂരി മാൻ എന്ന സിനിമ നിർമ്മിക്കുകയും ചെയ്തു. നിവേദ്യം ,കസ്തൂരിമാൻ ,ജോക്കർ എന്നി സിനിമകളിലെ ചില ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.


സലിം പി. ചാക്കോ

No comments:

Powered by Blogger.