ആർ.എൽ.വി രാമകൃഷ്ണന്റെ തീറ്റ റപ്പായി ഉടൻ റിലീസ് ചെയ്യും.


പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നായകനാകുന്ന ചിത്രമാണ് തീറ്റ റപ്പായി. സോണിയ അഗർവാളാണ് നായിക. വിനു രാമകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന          ചിത്രമാണിത്. ഹരീഷ് പേരടി, തമിഴ് നടൻ ഗഞ്ചാ കറുപ്പ് , പത്മരാജ് രതീഷ്, സായ്കുമാർ, ശശി കലിംഗ, ശിവജി ഗുരുവായൂർ, മൻരാജ്, വിനു ,അനിരുദ്ധ് സുധി കൊല്ലം, ഐശ്വര്യ പ്രഗതി ,കെ.പി. എ.സി ലളിത, വൽസല മേനോൻ, അംബിക മോഹൻ, കുളപ്പുള്ളി ലീല എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.


കെ.ബി.എം ക്രിയേഷൻസിന്റെ ബാനറിൽ വിക്രമൻ സ്വാമിയാണ് തീറ്റ റപ്പായി നിർമ്മിക്കുന്നത്. തിരക്കഥ ,സംഭാഷണം - സി.എ. സജീവൻ, വിനു രാമകൃഷ്ണൻ. ക്യാമറ - അജയൻ വിൻസെന്റ് ,ഗാനരചന - സന്തോഷ് വർമ്മ , സംഗീതം - അൻവർ അമൽ, എഡിറ്റർ - രതീഷ് .

No comments:

Powered by Blogger.