മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ജൂൺ 16 ശനിയാഴ്ച തീയേറ്ററുകളിൽ എത്തും.നവാഗതനായ ഷാജി പാടൂരാണ്  അബ്രഹാമിന്റെ സന്തതികൾ സംവിധാനം ചെയ്യുന്നത്. ഡെറിക് ഏബ്രാഹാം എന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആൻസൺ പോൾ മുഖ്യവേഷത്തിൽ എത്തുന്നു.തരൂഷി, കനിഹ, സിദ്ദീഖ്, രഞ്ജി പണിക്കർ , സംവിധായകൻ ശ്യാമപ്രസാദ്, സുരേഷ് കൃഷ്ണ ,കലാഭവൻ ഷാജോൺ, മഗ്ബൂൽ സൽമാൻ, സോഹൻ സീനുലാൽ, വി.കെ ബൈജൂ എന്നിവരും അഭിനയിക്കുന്നു. തിരക്കഥ - ഹനീഫ് അദേനി, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ഗോപി സുന്ദർ ,ക്യാമറ - ആൽബി ,എഡിറ്റിംഗ് - മഹേഷ് നാരായണൻ. നിർമ്മാണം - ജോബി ജോർജ്ജ് ,ടി.എൽ ജോർജ്ജ്. ഇരുപത് വർഷമായി സഹസംവിധായകനായിരുന്നു ഷാജി പാടുർ. മമ്മൂട്ടി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഈ ചിത്രത്തിൽ എത്തുന്നത്.

No comments:

Powered by Blogger.