ജയസൂര്യ- രഞ്ജിത്ത്ശങ്കർ ടീമിന്റെ ഞാൻ മേരിക്കുട്ടി ജൂൺ 15ന് റിലിസ് ചെയ്യും .ആണിന്റെയും പെണ്ണിന്റെയും കഥ പറയുന്ന മലയാള സിനിമയിലേക്ക് ട്രാൻസ്ജൻഡറുടെ ജീവിതവുമായി  എത്തുന്ന സിനിമയാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ തന്നെയാണ് ആൺ ശരീരം ഉപേക്ഷിച്ച് പെണ്ണായി മാറിയ മേരിക്കുട്ടിയെന്ന ടൈറ്റിൽ റോളിൽ എത്തുന്നത്.

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഞാൻ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗ്ഗീസ്, ജോജു ജോർജ്ജ്, സിദ്ധാർത്ഥ് ശിവ ,വി.കെ. ബൈജു,  ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, ജൂവൽ മേരി, മാളവിക മേനോൻ , ശോഭ മോഹൻ, ബേബി പ്രാർത്ഥന എന്നിവരും അഭിനയിക്കുന്നു.

ഗാനരചന- സന്തോഷ് വർമ്മ , സംഗീതം - ആനന്ദ് മധുസൂദനൻ . ക്യാമറ - വിഷ്ണു നാരായണൻ, എഡിറ്റർ - വി. സാജൻ.   നിർമ്മാണം - ജയസുര്യ, രഞ്ജിത്ത് ശങ്കർ.  പാസഞ്ചർ ,അർജുനൻ സാക്ഷി, മോളി ആന്റി റോക്സ്, പുണ്യാളൻ അഗർബത്തീസ്, വർഷം , സു. സു.സുധി വാൽമീകം, പ്രേതം, രാമന്റെ ഏദൻത്തോട്ടം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നി സിനിമകളാണ് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്തിട്ടുള്ളത്.

No comments:

Powered by Blogger.