നാല് ദിവസത്തിനുള്ളിൽ രണ്ട് സിനിമ തീയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ആരാണ് ഉത്തരവാദി ?


നാല് ദിവസത്തിനുള്ളിൽ രണ്ട് സിനിമകളാണ് തീയേറ്ററുകളിൽ നിന്ന് പിൻവലിച്ചത്. മേയ് 17ന് വൈകിട്ട് ജോഷി തോമസ് പള്ളിക്കൽ  സംവിധാനം ചെയ്ത നാമും, മേയ് 20ന് ദിനേശ് ബാബു സംവിധാനം ചെയ്ത
കൃഷ്ണവുമാണ്  പിൻവലിച്ചത്.

പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന സമയത്ത്  സിനിമയുടെ ഷോ നടത്താൻ പറ്റാത്തത് കൊണ്ടാണ്  ഈ രണ്ട് സിനിമകളും പിൻവലിച്ചത്. വർഷത്തിൽ രണ്ടും മൂന്നും സിനിമകൾ വിതരണം ചെയ്യുന്ന കമ്പനികളുടെ സിനിമകൾ തിയേറ്ററിൽ ഓടിക്കാനാണ് ചില തീയേറ്റർ ഉടമകൾക്ക് താൽപര്യം .നല്ല സിനിമകൾ ഓടിക്കാനോ പ്രേക്ഷകർ എത്തുന്ന സമയത്തെ ഷോ നൽകാനോ  ഇവർ തയ്യാറുമല്ല. വമ്പൻ കമ്പനികളുടെ സിനിമകൾ മാത്രമാണ് ഇക്കൂട്ടർക്ക് താൽപ്പര്യം .ഇവരുടെ പടം മോശമാണെങ്കിലും  സിനിമ ഓടിച്ച് കൊടുക്കാൻ വലിയ താൽപര്യമാണ് ഇവർക്ക് .


നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ തീയേറ്ററുകൾ ലഭ്യമാക്കാൻ   സംസ്ഥാന സർക്കാർ ഇടപെടണമെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

No comments:

Powered by Blogger.